അപകടങ്ങൾ അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ടുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിലെ അപകടങ്ങളെക്കുറിച്ച് അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ട് സംവിധാനവുമായി ട്രാഫിക് പോലീസ്.

ബെംഗളൂരു ട്രാഫിക് പോലീസിന്റെ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് പ്രവർത്തനം.

അപകടങ്ങളിൽ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

  രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!

റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളപ്പൊക്കം, അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നത് എന്നിവ സംബന്ധിച്ചുള്ള പരാതികളും ഇതിൽ നൽകാം.

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആപ്പ് അധികം വൈകാതെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും.

അപകടത്തിന്റെ ദൃശ്യങ്ങളും ലോക്കേഷൻ ഉൾപ്പെടെ അയക്കാനും സൗകര്യം ഉണ്ടാകുമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷ്ണർ എം. എൻ അനുചേത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us