അപകടങ്ങൾ അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ടുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിലെ അപകടങ്ങളെക്കുറിച്ച് അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ട് സംവിധാനവുമായി ട്രാഫിക് പോലീസ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് പ്രവർത്തനം. അപകടങ്ങളിൽ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളപ്പൊക്കം, അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നത് എന്നിവ സംബന്ധിച്ചുള്ള പരാതികളും ഇതിൽ നൽകാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആപ്പ് അധികം വൈകാതെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും. അപകടത്തിന്റെ ദൃശ്യങ്ങളും ലോക്കേഷൻ ഉൾപ്പെടെ അയക്കാനും സൗകര്യം ഉണ്ടാകുമെന്ന് ട്രാഫിക്…

Read More

വ്യാജ പ്രചാരണം ടെലിഗ്രാം നിരോധിച്ചു

ബ്രസീൽ : വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നതിനാൽ മെസേജിങ് ആപ്പായ ടെലിഗ്രാം ബ്രസീലിൽ നിരോധിച്ചു. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെലിഗ്രാം നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് ആണ് നിർദേശം നൽകിയത്. ബ്രസീലിയന്‍ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും നിയമവാഴ്ചയ്ക്കെതിരാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Read More
Click Here to Follow Us