വാക്കുതർക്കം; ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റയാൾ മരിച്ചു.

ബെംഗളൂരു : വാക്കുതർക്കത്തിനിടെ ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റ് 40-കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് കുള്ളപ്പ സർക്കിളിലാണ് ഇയാൾക്ക് കുത്തേറ്റത്. ബാനസവാടി സ്വദേശി വിക്ടർ ആണ് മരിച്ചത്. കുത്തേറ്റു വീണ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആഫ്രിക്കൻ സ്വദേശികളുമായി വിക്ടറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കോലായിൽ കൊണ്ടെത്തിച്ചത്. കമ്മനഹള്ളിയിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളായ യുവാക്കളാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

ഓടി രക്ഷപെട്ട ആഫ്രിക്കൻ സ്വദേശികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനായി പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ബാനസവാടി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts