ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ്റെ യോഗം;ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ മലയാളീ സംഘടനയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ 14 ആം വാർഷികവും നാഷണൽ ജനറൽ കൌൺസിൽ മീറ്റിംഗും തിരഞ്ഞെടുപ്പും ഈ മാസം 18, 19 തീയതികളിൽ മത്തിക്കെരെ എച് എം ആർ ലേ ഔട്ടിലുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടക്കും.

നാഷണൽ പ്രസിഡന്റ്‌ ശ്രീ ഗോകുലം ഗോപാലൻ വാർഷികം ഉദ്ഘാടനം ചെയ്യും.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ഇന്ത്യയിലെ 28 സംസ്ഥാനത്ത് നിന്നുമുള്ള പ്രതിനിധികളെ കൂടാതെ കർണാടകയിലെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

യോഗത്തിൽ മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് നേടിയ ശ്രീ. സുധാകർ രാമന്തളി, കാർട്ടൂണിസ്റ് ശ്രീ. സുധീർനാഥ്‌ എന്നിവരെ ആദരിക്കും.

18ആം തീയതി വൈകുന്നേരം 8.30ക്ക് AIMA കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ അരങ്ങേറും..

19 വൈകുന്നേരം 5 മണിയോട് കൂടി യോഗം അവസാനിക്കുമെന്നും പ്രസിഡന്റ്‌ ശ്രീമതി. ലത കെ നമ്പൂതിരി, സെക്രട്ടറി ശ്രീ ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts