മതപരിവർത്തന നിരോധന ബിൽ; ക്രിസ്ത്യൻ സംഘടനകളുടെ നിരാഹാര സമരം വെള്ളിയാഴ്ച.

ബെംഗളൂരു: സർക്കാരിന്റെ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരായി ക്രിസ്ത്യൻ സംഘടനകൾ വെള്ളിയാഴ്ച ബെലഗാവിയിൽ നിരാഹാര സമരം നടത്തും.

മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു.

എന്നാൽ മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്‌ ഉപദ്രവങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ സമരം നടത്തുന്നത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

പത്തുദിവസത്തെ സമരത്തിനായി ക്രിസ്ത്യൻ സംഘടനകൾ അനുമതി തേടിയെങ്കിലും ഒരുദിവസത്തെ സമരത്തിനാണ് പോലീസ് അനുമതി ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts