പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; പ്രണയം ചോദ്യം ചെയ്ത കൗമാരക്കാരനെ കൊലപ്പെടുത്തി, അൾസൂറിലെ മൾഫി ടൗണിലെ നന്ദു(17) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടത്തിയ ഓട്ടോ ഡ്രൈവർ ശക്തിവേലിനെ (35 )  പോലീസ് പിടികൂടി. 6 വർഷമായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന നന്ദുവിന്റെ അമ്മ ​ഗീതയും, ശക്തിവേലും പ്രണയത്തിലായിരുന്നു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

എന്നാൽ ശക്തിവേൽ വീട്ടിൽ വരുന്നതെല്ലാം നന്ദു ചോദ്യം ചെയ്തിരുന്നു, കഴിഞ്ഞ ദിവസം ശക്തിവേൽ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ നന്ദു ചോദ്യം ചെയ്യുകയും തർക്കം ഉണ്ടാകുകയും ചെയ്തു.

തർക്കം രൂക്ഷമായപ്പോൾ ശക്തിവേൽ കത്തിയെടുത്ത് നന്ദുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരത്തിനിടെ സംഘർഷം ഉണ്ടാകുകയും പോലീസ് ഇടപെട്ട് സംഘർഷം ഉണ്ടാക്കിയവരെ തടയുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts