നായ്ക്കളെ വളർത്തുന്നവരാണോ നിങ്ങൾ? ഇനി മുതൽ ബെം​ഗളുരുവിൽ ലൈസൻസ് നിർബന്ധം; വായിക്കുക

ബെം​ഗളുരു; വളർത്തു നായ്ക്കൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്.

നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിയ്ക്കുന്നത്. നായ്ക്കളുടെ മുഖം സ്കാനിംങ് നടത്താനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയാണ് ലൈസൻസ് അനുവദിയ്ക്കുക.

ലൈസൻസ് സംവിധാനം ന​ഗരത്തിൽ നിർബന്ധമാക്കുമെന്ന് ബിബിഎംപിയുടെ മൃ​ഗസംരക്ഷണ വിഭാ​ഗം ജോയിന്റ് ഡയറക്ടർ മഞ്ചുനാഥ് വ്യക്തമാക്കി.

നായയുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ളവ വേ​ഗത്തിൽ നടപ്പിലാക്കാൻ കഴിയും. പ്രതിരോധ കുത്തിവപ്പുകളുടെ എണ്ണവും ഈ സംവിധാനത്തിൽ രേഖപ്പെടുത്താൻ കഴിയും.

അപ്പാർട്ട്മെന്റുകളിലും , ഫ്ലാറ്റുകളിലും അനധികൃതമായി നായ്ക്കളെ വളർത്തുന്നത് കണ്ടെത്തിയാൽ പിഴ ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts