കോവിഡ്-19 രോഗികൾക്കായുള്ള പ്ലാസ്മ തെറാപ്പിക്ക് തുടക്കമായി.

ബെംഗളൂരു: അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊറോണ രോഗികൾക്കായുള്ള കോൺവാലസെന്റ് പ്ലാസ്മ തെറാപ്പിക്ക് കർണാടകയിൽ ശനിയാഴ്ച്ച തുടക്കം കുറിച്ചതായി സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ

ട്വിറ്ററിലൂടെ അറിയിച്ചു

“ഗുരുതരാവസ്ഥയിൽ ചികത്സയിൽ ഉള്ള കോവിഡ് 19 രോഗികളുടെ ചികിത്സയിൽ തീർത്തും ആശാ വഹമായ, പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു” എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത് . “ആരോഗ്യ
മന്ത്രി ശ്രീരാമുലുവും ഞാനും ചേർന്നാണ്
ഈ നിർണ്ണായ പരീക്ഷണത്തിന് ഇന്ന് രാവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ തുടക്കം കുറിച്ചത് “ എന്നും മന്ത്രി കൂട്ടി ചേർത്തു

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

വെന്റിലേറ്ററിലൊ അത്യാഹിത വിഭാഗത്തിലൊ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമാണ് പ്ലാസ്മ ചികിത്സ പ്രയോജനപ്പെടുത്തുക എന്നും അദ്ദേഹം അറിയിച്ചു .

ചികിത്സക്കായി രക്ത ദാതാക്കൾ ഇതിനോടകം സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ട് വന്നിട്ടുണ്ടെന്ന്, സംസ്ഥാനത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക് പ്രധാന മേൽനോട്ടം വഹിക്കുന്ന
മന്ത്രി കെ സുധാകർ അറിയിച്ചു .

ലഭ്യമായ അവസാന കണക്ക് പ്രകാരം 5 കോവിഡ് 19 രോഗികളാണ് സംസ്ഥാനത്ത് അത്യാഹിത വിഭാഗത്തിൽ കഴിയുന്നത് .

കോൺവാലസെന്റ് പ്ലാസ്മ തെറാപ്പി സംസ്ഥാനത്തിന്റെ കോവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങളിൽ ഒരു വഴികാട്ടിയാകും എന്ന ശുഭ പ്രതീക്ഷ ആരോഗ്യ മന്ത്രി ശ്രീരാമുലു ട്വീറ്റിൽ പങ്കുവെച്ചു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

അതീവ ഗുരുതതാവസ്ഥയിൽ ഉള്ള കോവിഡ് 19 രോഗികൾക്കുള്ള കോൺവാലസെന്റ്‌ തെറാപ്പിയുടെ ഫേസ് വൺ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതുവഴി ഈ മേഘലയിൽ കർണാടക മാതൃകയായിരിക്കുകയാണെന്നും അദ്ധേഹം ട്വീറ്റിൽ അഭിപ്രായപ്പെട്ടു .

ചികിത്സയുടെ പ്രാരംഭ നടപടികൾ ബി എം സി വിക്ടോറിയ ഹോസ്പിറ്റലിൽ ഇന്ന് തുടങ്ങിയിട്ടുണ്ടെന്നും, മനുഷ്യരാശിയുടെ ഈ ശത്രുവിനെ തുടച്ചു നീക്കുന്നതിനായുള്ള നിശ്ചയദാർഢ്യം നമ്മൾക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts