വൈറ്റിലയിൽ 3 യുവാക്കളെ ‘സുരേഷ് കല്ലട ട്രാവല്‍സ് ’ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ‘സുരേഷ് കല്ലട’ ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെ ക്രൂരമായി ആക്രമിച്ച കേസിൽ 4 ബസ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൈപ്പിനുള്ളിൽ റോബോട്ടുകൾ; മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
ഒന്നാം പ്രതി ചിറയിൻകീഴ് മടവൂർ ജയേഷ് ഭവനത്തിൽ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂർ മണപ്പിള്ളിൽ ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]