രണ്ടാം വിവാഹം ആദ്യ ഭാര്യയോടുള്ള ക്രൂരത; ഹൈക്കോടതി

ബെംഗളൂരു: യൂസഫ് പട്ടേല്‍ പട്ടീല്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ആദ്യ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരുടെ വിവാഹം റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

മുസ്ലീങ്ങള്‍ക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും ആദ്യ ഭാര്യക്കെതിരെയുള്ള ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു.

വിവാഹമോചനത്തിനുള്ള അവരുടെ ആവശ്യത്തിന് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

വിജയപുര സ്വദേശിയായ യൂസഫ് പട്ടേല്‍ 2014ലാണ് ശരിയാ നിയമമനുസരിച്ച് രാജംന്‍ബിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, ഏറെക്കഴിയും മുമ്പേ മറ്റൊരു യുവതിയെ ഇയാള്‍ വിവാഹം കഴിച്ചു.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

തുടര്‍ന്നാണ് താനുമായുള്ള വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജംന്‍ബി കീഴ്‌ക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. തന്നെയും തന്റെ മാതാപിതാക്കളെയും ഭര്‍ത്താവും കുടുംബവും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

തന്റെ ആദ്യ ഭാര്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും വിവാഹം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യൂസഫും ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തു.

രാഷ്ട്രീയമായി സ്വാധീനമുള്ള മാതാപിതാക്കളുടെ ഭീഷണിയും നിര്‍ബന്ധവും കാരണമാണ് താന്‍ രണ്ടാം വിവാഹം കഴിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ശരിയാ നിയമപ്രകാരം രണ്ടാം വിവാഹം ആകാമെന്നും ഇയാള്‍ കോടതിയില്‍ അറിയിച്ചു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

എന്നാല്‍ ആദ്യ വിവാഹം നിലനിര്‍ത്താന്‍ അനുവദിക്കാമെന്ന വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, പി കൃഷ്ണഭട്ട് എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts