സഹസ്രകോടികളുടെ അധിപതി സുധാമൂർത്തി ഒരു സാധാരണ കടയിൽ പച്ചക്കറി വിൽക്കുന്നു; വൈറലായ ചിത്രത്തിന് പിന്നിൽ…

ബെംഗളൂരു : ഇൻഫോസിസ് എന്ന സഹസ്ര കോടി മൂല്യമുള്ള കമ്പനിയുടെ സഹ സ്ഥാപകനാണ് എൻ.ആർ. നാരായണ മൂർത്തി, അദ്ദേഹത്തിൻ്റെ പത്നി ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്സൻ ആണ്. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സുധാമൂർത്തി നിരവധി പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരി കൂടി ആണ്, അതേ സമയം ഇത്രയും സാമ്പത്തിക-സാംസ്കാരിക ഔന്നത്യത്തിൽ ഇരിക്കുമ്പോഴും ലാളിത്യത്തിൻ്റെ പ്രതിരൂപം തന്നെയാണ് അവർ. ഒരു പച്ചക്കറിക്കടയിൽ ഇരുന്ന് വിൽപ്പന നടത്തുന്ന ശ്രീമതി സുധാമൂർത്തിയുടെ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. Sudha Murthy said in 2013, “Giving…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4.5 ലക്ഷം കടന്ന് മുന്നോട്ട്;3.5 ലക്ഷം പേര്‍ ആശുപത്രി വിട്ടു;ഇന്ന് 104 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 104 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9894 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :104(94) ആകെ കോവിഡ് മരണം :7265(7161) ഇന്നത്തെ കേസുകള്‍ :9894 (9140) ആകെ പോസിറ്റീവ് കേസുകള്‍ :459445(449551)  ആകെ ആക്റ്റീവ് കേസുകള്‍ :99203(97815) ഇന്ന് ഡിസ്ചാര്‍ജ് :8402(9557) ആകെ ഡിസ്ചാര്‍ജ് :352958(344556) തീവ്ര പരിചരണ വിഭാഗത്തില്‍ :807 (795)…

Read More

“സംഗൊള്ളി രായണ്ണ”സിനിമാ നിർമ്മാതാവിൻ്റെ 31.35 കോടിയുടെ സ്വത്ത് വകകൾ കണ്ട് കെട്ടി ഇ.ഡി.

ബെംഗളുരു : സൂപ്പർ താരം ദർശൻ നായകനായി 2012ൽ ഇറങ്ങിയ “സങ്കൊള്ളി രായണ്ണ “എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിർമാതാവായ ആനന്ദ് ബാലകൃഷ്ണ അപ്പുഗോലിൻ്റെ 31.35 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ബൈളഗാവി ക്രാന്തി വീര സങ്കൊള്ളി രായണ്ണ സഹകരണ സൊസൈറ്റി എന്ന പേരിൽ പേരിൽ ബൈളഗാവിയിലുള്ള കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനാണ് ആനന്ദ്. ഈ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പേരിൽ 12-16% വാർഷിക പലിശ വാഗ്ദാനം ചെയ്ത് ആയിരത്തിലേറെ അംഗങ്ങളിൽ നിന്നു സ്ഥിര നിക്ഷേപമായി സമാഹരിച്ച 232 കോടി രൂപസമാഹരിച്ചുവെന്നും കാലാവധി കഴിഞ്ഞിട്ടും തുക മടക്കിക്കൊടുത്തില്ലെന്നുമുള്ള പൊലീസ്…

Read More

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കോവിഡ്. ജ്ഞാനഭാരതി കാമ്പസിലെ രണ്ടു ഹോസ്റ്റൽ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദൊഡ്ഡബെല്ലാപുരയിൽനിന്നുള്ള വിദ്യാർഥിക്കും ജമ്മുകശ്മിരീൽനിന്നുള്ള വിദ്യാർഥിക്കുമാണ് കോവിഡ് പോസിറ്റീവായതെന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വി.സി. കെ.ആർ. വേണുഗോപാൽ അറിയിച്ചു. ഇതോ ഹോസ്റ്റലിലെ എല്ലാ വിദ്യാർഥികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ വിദ്യാർഥികളെയും പരിശോധിക്കുന്നതിനായി കാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മാസം നടക്കേണ്ട പരീക്ഷ എഴുതുന്നതിനായാണ് കഴിഞ്ഞയാഴ്ച അവസാനവർഷ ബിരുദ വിദ്യാർഥികളും പി.ജി. വിദ്യാർഥികളും ഹോസ്റ്റലിലെത്തിയത്. റിവിഷൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്നുണ്ട്. വിദ്യാർഥികളിൽ കുറെപ്പേർ ഹോസ്റ്റലിലെത്തിയശേഷം ആന്റിജൻ പരിശോധന നടത്തിയിരുന്നെങ്കിലും പോസിറ്റീവ്…

Read More

നൈജീരിയൻ സ്വദേശിയിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങിയിരുന്നതായി സമ്മതിച്ച് നടി.

ബെംഗളുരു : സൈമൺ എന്ന നൈജീരിയൻ സ്വദേശി തന്റെ ഫ്ലാറ്റിൽ ലഹരി ഗുളികകൾ എത്തിച്ചിരുന്നതായി ലഹരി കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയുടെ മൊഴി. രാഗിണിയും നടി സഞ്ജന ഗൽറാണിയും അന്വേഷണത്തോട് നിസ്സഹകരണം തുടരുന്നതിനിടെയാണ്  മണിക്കൂറുകളെടുത്തുള്ള ചോദ്യം ചെയ്യലെന്നും ബെംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) അറിയിച്ചു. ഇവരുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും. ലഹരി ആവശ്യപ്പെട്ട് രാഗിണി സൈമണിന് അയച്ച് വാട്സാപ് സന്ദേശങ്ങളും കണ്ടെടുത്തു.

Read More

രണ്ടാം വിവാഹം ആദ്യ ഭാര്യയോടുള്ള ക്രൂരത; ഹൈക്കോടതി

ബെംഗളൂരു: യൂസഫ് പട്ടേല്‍ പട്ടീല്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ആദ്യ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരുടെ വിവാഹം റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുസ്ലീങ്ങള്‍ക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും ആദ്യ ഭാര്യക്കെതിരെയുള്ള ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. വിവാഹമോചനത്തിനുള്ള അവരുടെ ആവശ്യത്തിന് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. വിജയപുര സ്വദേശിയായ യൂസഫ് പട്ടേല്‍ 2014ലാണ് ശരിയാ നിയമമനുസരിച്ച് രാജംന്‍ബിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, ഏറെക്കഴിയും മുമ്പേ മറ്റൊരു യുവതിയെ ഇയാള്‍ വിവാഹം കഴിച്ചു.…

Read More

മകന് ബര്‍ത്ത്ഡേ ഗിഫ്റ്റ് നല്‍കാനായി നയ്ക്കുട്ടിയെ വേണമെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകിയ ദമ്പതികളുടെ പണം തട്ടി

ബെംഗളൂരു: മകന് ബര്‍ത്ത്ഡേ ഗിഫ്റ്റ് നല്‍കാനായി നയ്ക്കുട്ടിയെ വേണമെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകിയ ദമ്പതികൾക്ക് ധനനഷ്ടം. വളര്‍ത്തു നായയെ വാങ്ങാന്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപയാണ്  പറ്റിച്ചത്. മകന് ബര്‍ത്ത് ഡേ ഗിഫ്റ്റ് നല്‍കാനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പരസ്യം ചെയ്ത ബെംഗളൂരു സ്വദേശികളായ അഭിനന്ദന്‍ ഷേണായി, സുഷമ്മ ദമ്പതികളെയാണ് പറ്റിച്ചത്. ബെംഗളൂരു പര്‍ച്ചേസ് ആന്റ് സെയില്‍ ഓഫ് ഡോഗ് എന്ന ഗ്രൂപ്പിലാണ് ദമ്പതികള്‍ പരസ്യം നല്‍കിയത്. 20,000 രൂപയ്ക്ക് താഴെയുള്ള ബീഗിള്‍ നായ്ക്കുട്ടിയെ വേണം എന്നാവശ്യപ്പെട്ടാണ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയത്. വ്യാഴാഴ്ച…

Read More

ആശുപത്രിയിൽ പോകാതെ കോവിഡിനെതിരേ പോരാടിയ 105കരി സുഖം പ്രാപിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പോകാതെ കോവിഡിനെതിരേ പോരാടിയ 105കരി സുഖം പ്രാപിച്ചു. രാജ്യത്തുതന്നെ കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു രോഗമുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരിക്കുകയാണ് കൊപ്പാൾ കാടരാകി ഗ്രാമത്തിലെ കമലമ്മ ലിംഗനഗൗഡ. ഒരാഴ്ചമുമ്പാണ് കമലമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊപ്പാൾ ടൗണിലെ മകന്റെ വീട്ടിലേക്ക് മാറി. പനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ അനുവദിച്ചു. ആശുപത്രിയിൽ പോകാൻ കമലമ്മയ്ക്കും താത്പര്യമില്ലായിരുന്നു. ഏഴുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാകുകയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കുമ്പോൾ ആവശ്യമായ നിർദേശങ്ങൾ നൽകിയത് കമലമ്മയുടെ…

Read More

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാവിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാവിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.കലാശിപ്പാളയം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വയനാട് സ്വദേശി മുഹമ്മദ് സുഫിയാൻ ആണ് കവർച്ചക്ക് ഇരയായത്. ബൈക്കിൽ പോകുമ്പോൾ കെംപെഗൗഡ ആശുപത്രിക്കു സമീപത്തെത്തിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ മുഹമ്മദിന്റെ ബൈക്ക് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നെഞ്ചത്ത് കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. ബൈക്കിന്റെ താക്കോലും എടുത്ത ശേഷം അക്രമികൾ കടന്നുകളഞ്ഞു. തുടർന്ന് മുഹമ്മദ് ബൈക്ക് ഉന്തിക്കൊണ്ട് കലാസിപാളയയിലെത്തി …

Read More
Click Here to Follow Us