കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാവിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാവിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്തു.

ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.കലാശിപ്പാളയം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വയനാട് സ്വദേശി മുഹമ്മദ് സുഫിയാൻ ആണ് കവർച്ചക്ക് ഇരയായത്.

ബൈക്കിൽ പോകുമ്പോൾ കെംപെഗൗഡ ആശുപത്രിക്കു സമീപത്തെത്തിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ മുഹമ്മദിന്റെ ബൈക്ക് തടഞ്ഞുവെക്കുകയായിരുന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

തുടർന്ന് നെഞ്ചത്ത് കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

ബൈക്കിന്റെ താക്കോലും എടുത്ത ശേഷം അക്രമികൾ കടന്നുകളഞ്ഞു.

തുടർന്ന് മുഹമ്മദ് ബൈക്ക് ഉന്തിക്കൊണ്ട് കലാസിപാളയയിലെത്തി  പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ശങ്കരപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 21,000 രൂപയുടെ മൊബൈൽ ഫോണും 1,800 രൂപയുമാണ് നഷ്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts