മകന് ബര്‍ത്ത്ഡേ ഗിഫ്റ്റ് നല്‍കാനായി നയ്ക്കുട്ടിയെ വേണമെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകിയ ദമ്പതികളുടെ പണം തട്ടി

ബെംഗളൂരു: മകന് ബര്‍ത്ത്ഡേ ഗിഫ്റ്റ് നല്‍കാനായി നയ്ക്കുട്ടിയെ വേണമെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകിയ ദമ്പതികൾക്ക് ധനനഷ്ടം.

വളര്‍ത്തു നായയെ വാങ്ങാന്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപയാണ്  പറ്റിച്ചത്.

മകന് ബര്‍ത്ത് ഡേ ഗിഫ്റ്റ് നല്‍കാനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പരസ്യം ചെയ്ത ബെംഗളൂരു സ്വദേശികളായ അഭിനന്ദന്‍ ഷേണായി, സുഷമ്മ ദമ്പതികളെയാണ് പറ്റിച്ചത്.

ബെംഗളൂരു പര്‍ച്ചേസ് ആന്റ് സെയില്‍ ഓഫ് ഡോഗ് എന്ന ഗ്രൂപ്പിലാണ് ദമ്പതികള്‍ പരസ്യം നല്‍കിയത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

20,000 രൂപയ്ക്ക് താഴെയുള്ള ബീഗിള്‍ നായ്ക്കുട്ടിയെ വേണം എന്നാവശ്യപ്പെട്ടാണ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയത്.

വ്യാഴാഴ്ച തിമ്മണ്ണ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സുഷമ്മയെ വിളിച്ചു. 53 ദിവസം പ്രായമുള്ള ബീഗിള്‍ നായ്ക്കുട്ടിയുണ്ടെന്നും 22,000രൂപയ്ക്ക് നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ വിളിച്ചത്.

നായക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. നായ്ക്കുട്ടിയെ കൈമാറുന്നതിന് മുന്‍പ് പകുതി പണം നല്‍കണമെന്ന് തിമ്മണ്ണ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടും നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ 10,001 രൂപ കൈമാറി.

പിന്നീട് തിമ്മണ്ണയെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. എന്നാല്‍ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ എടുത്തു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു.

  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

എന്നിട്ടും പണം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts