ബെംഗളൂരുവിലെ ആ ‘മാന്ത്രിക തെരുവ്; പാരീസിനെ തോൽപ്പിക്കുന്ന ബെംഗളൂരുവിലെ ആ ‘ഹോട്ട് സ്പോട്ട്’ ഇതാണ്!

ബെംഗളൂരു: ഒരേസമയം പാരമ്പര്യവും അത്യാധുനികതയും സമ്മേളിക്കുന്ന ബെംഗളൂരു നഗരത്തിലെ ഇന്ദിരാനഗറിനെ പ്രശംസിച്ച് സഞ്ചാരിയുടെ കുറിപ്പ്. പാരീസിനെയും ന്യൂയോർക്കിനെയും അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് ഇന്ദിരാനഗറിലെ തെരുവുകൾ സമ്മാനിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ഇദ്ദേഹം വ്യക്തമാക്കുന്നു.

രണ്ടു മുഖങ്ങളുള്ള നഗരമാണ് ഇത് എന്തെന്നാൽ ഇന്ദിരാനഗറിലെ ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്ര പരിസരം പാരമ്പര്യത്തിന്റെ തനിമ നിലനിർത്തുമ്പോൾ, അവിടെനിന്ന് വെറും 100 അടി മാറിയാൽ പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളെ ഓർമ്മിപ്പിക്കുന്ന ആധുനിക കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!

ഐടി സ്ഥാപനങ്ങളുടെ സാന്നിധ്യവും നൂതനമായ ബിസിനസ് സംരംഭങ്ങളും ഇന്ദിരാനഗറിനെ യുവ പ്രൊഫഷണലുകളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. നഗരത്തിലെ ഏറ്റവും സജീവമായ ഭക്ഷണശാലകളും കഫേകളും ഇന്ദിരാനഗറിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വിവിധ വിഭവങ്ങൾ ഒരിടത്ത് ലഭിക്കുന്നതിനാൽ ‘ഭക്ഷണപ്രേമികളുടെ സ്വർഗ്ഗം’ എന്നും ഇവിടം അറിയപ്പെടുന്നു.

പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾ മുതൽ സ്റ്റൈലിഷ് ബുട്ടീക്കുകൾ വരെ ഇവിടുത്തെ നൂറടി റോഡിലുണ്ട്. മികച്ച മെട്രോ സൗകര്യം ലഭ്യമായതിനാൽ നഗരത്തിന്റെ ഏതു ഭാഗത്തുനിന്നും ഇവിടേക്ക് എത്താൻ എളുപ്പമാണ്.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ഒരിക്കൽ എത്തുന്നവരെ മടങ്ങിപ്പോകാൻ അനുവദിക്കാത്ത ബെംഗളൂരുവിന്റെ മാസ്മരികതയ്ക്ക് ഇന്ദിരാനഗർ മികച്ച ഉദാഹരണമാണെന്ന് സഞ്ചാരി കുറിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us