ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

ബെംഗളൂരു: ബെള്ളാരിയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി ഗുരുകുല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞു. പരുക്കേറ്റവരെ ബെള്ളാരി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്ററില്‍ (ബിഎംസിആര്‍സി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.…

Read More

ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം.”

ബെംഗളൂരു: സബേര്‍ബന്‍ പദ്ധതിയുടെ ഭാഗമായ ബയ്യപ്പനഹള്ളി-ഹൊസൂര്‍ പാത ഇരട്ടിപ്പിക്കല്‍ അവസാനഘട്ടത്തിലേക്കു നീങ്ങുന്നതോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടുന്നതിനു പരിഹാരമാകും. ഹൊസൂര്‍ വഴി കടന്നുപോകുന്ന യശ്വന്തപുര-കണ്ണൂര്‍, കെഎസ്ആര്‍ ബെംഗളുരു-എറണാകുളം ഇന്റര്‍സിറ്റി, യശ്വന്തപുര-തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് ട്രെയിനുകളാണ് ഹൊസൂരിനും ബാനസവാടിക്കും ഇടയില്‍ പലപ്പോഴും പിടിച്ചിടുന്നത്. 48 കിലോമീറ്റര്‍ വരുന്ന പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണമായും ഡിസംബറോടെ പൂര്‍ത്തിയാകും. ആനേക്കല്‍-മാരനായകനഹള്ളി (6.9 കിലോമീറ്റര്‍), മാരനായകന ഹള്ളി-ഹൊസൂര്‍ (7.6കിലോമീ റ്റര്‍) ഇടനാഴികളുടെ നിര്‍മാണം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാകും. കര്‍മലാരാം മുതല്‍ ബെലന്തൂര്‍ റോഡ് വരെ 14 കിലോമീറ്റര്‍ പാത…

Read More

പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ് എഴുതിവെച്ച് വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ

വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ ഒറ്റക്കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്ക് മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാൻ സ്ഥാപിക്കാനുള്ള ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കല്യാണിക്കുട്ടിക്ക് വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക…

Read More

നാസ്വച്ഛ് സർവേക്ഷൻ: ബെംഗളൂരുവിൽ ശുചിത്വ യജ്ഞവുമായി നോർത്ത്, സെൻട്രൽ കോർപ്പറേഷനുകൾ

ബെംഗളൂരു: ‘സ്വച്ഛ് സർവേക്ഷൻ 2025–26’ കാമ്പയിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വിപുലമായ ശുചിത്വ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. നോർത്ത്, സെൻട്രൽ സിറ്റി കോർപ്പറേഷനുകളുടെ നേതൃത്വത്തിൽ ഫുട്പാത്ത് നടത്തം, മാലിന്യം നീക്കം ചെയ്യൽ, ജനസമ്പർക്ക പരിപാടികൾ എന്നിവയാണ് നടന്നത്. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞമാണ് നടക്കുന്നത്. യെലഹങ്ക തടാകത്തിന് ചുറ്റും നടന്ന ആറ് കിലോമീറ്റർ ഫുട്പാത്ത് നടത്തത്തിൽ 250-ഓളം പേർ പങ്കെടുത്തു. ഇതോടെ നോർത്ത് കോർപ്പറേഷൻ പരിധിയിൽ ഈ പദ്ധതിക്ക് കീഴിൽ പിന്നിട്ട ആകെ ദൂരം…

Read More

മഹാദേവപുരയിലും ഇലക്ട്രോണിക് സിറ്റിയിലും കിംസ് ആശുപത്രികള്‍

ബെംഗളുരു: ബെംഗളൂരു കിംസ് ആശുപത്രിയുടെ കീഴില്‍ മഹാദേവപുരയിലും ഇലക്‌ട്രൊണിക് സിറ്റിയിലും സ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് രണ്ട് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപ്രതികള്‍ ആരംഭിച്ചു. സിനിമാതാരം ജൂനിയര്‍ എന്‍ ടിആര്‍ ഉദ്ഘാടനം ചെയ്തു. മഹാദേവപുരയിലെ ആശുപ്രതി യില്‍ 450 കിടക്കകളും ഇലക്ട്രോ ണിക് സിറ്റിയിലെ ആശുപത്രിയില്‍ 350 കിടക്കകളുമുണ്ട്.

Read More

മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ബെംഗളൂരുവിൽ യുവതിയെ 50 മീറ്റർ വലിച്ചിഴച്ച് കാർ, റോഡിൽ തീപ്പടർന്നു!

ബെംഗളൂരു: നഗരത്തിലെ ജയമഹലിൽ ശനിയാഴ്ച രാത്രി സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുതെറിപ്പിക്കുകയും അര കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു. അപകടത്തിൽ 35-കാരിയായ യുവതി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജയമഹൽ ഫസ്റ്റ് മെയിൻ റോഡിൽ രാത്രി 9.30-ഓടെയായിരുന്നു സംഭവം. കാർ സ്കൂട്ടറിനെ വലിച്ചിഴച്ചപ്പോൾ സിമന്റ് റോഡുമായുണ്ടായ കടുത്ത ഘർഷണത്തെത്തുടർന്ന് തീപ്പൊരി ഉണ്ടാവുകയും നിമിഷങ്ങൾക്കകം തീ പടരുകയും ചെയ്തു. സ്കൂട്ടറിന്റെ പകുതിയോളം ഭാഗം കത്തിയമർന്നു. തീ കാറിന്റെ മുൻചക്രത്തിലേക്കും വ്യാപിച്ചു. കാറിലുണ്ടായിരുന്ന 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കൾ ആദ്യം പരിഭ്രാന്തരായി പുറത്തിറങ്ങിയെങ്കിലും, പിന്നീട് വേഗത്തിൽ കാറിൽ…

Read More

ഡ്രൈവറുടെ കണ്ണില്‍ സൂര്യപ്രകാശം പതിച്ചു; ജഡ്ജിയുടെ കാര്‍ അപകടത്തില്‍പെട്ടു

ബെംഗളുരു: നെലമംഗലയില്‍ കാറപകടത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ബസവരാജിന് നിസ്സാരപരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ആശു പ്രതിയിലാണ്. ഇന്നലെ രാവിലെയിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണില്‍ സൂര്യപ്രകാശം പതിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ജഡ്ജിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

Read More

ഇനി ‘പ്രീമിയം’ ലുക്കിൽ പറക്കാം! മൈസൂരു -പെരിന്തല്‍മണ്ണ പ്രീമിയം സൂപ്പര്‍ഫാസ്റ്റ്

bus

ബെംഗളുരു: കേരള ആര്‍ടിസിയുടെ മൈസൂരു-പെരിന്തല്‍മണ്ണ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സൂപ്പര്‍ഫാസ്റ്റിലേക്ക് മാറി. വൈകിട്ട് 3.30നു മൈസൂരു വില്‍നിന്ന് പുറപ്പെട്ട് ബത്തേരി, കല്‍പറ്റ, താമരശ്ശേരി, മുക്കം, അരീക്കോട് വഴി 9.30നു പെരിന്തല്‍മണ്ണയിലെത്തും. പെരിന്തല്‍മണ്ണയില്‍നിന്ന് രാവിലെ 5.30നു പുറപ്പെട്ട് രാവിലെ 11.50ന് മൈസൂരുവിലെത്തും. 332രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

ബെംഗളൂരുവിലെ ആ ‘മാന്ത്രിക തെരുവ്; പാരീസിനെ തോൽപ്പിക്കുന്ന ബെംഗളൂരുവിലെ ആ ‘ഹോട്ട് സ്പോട്ട്’ ഇതാണ്!

ബെംഗളൂരു: ഒരേസമയം പാരമ്പര്യവും അത്യാധുനികതയും സമ്മേളിക്കുന്ന ബെംഗളൂരു നഗരത്തിലെ ഇന്ദിരാനഗറിനെ പ്രശംസിച്ച് സഞ്ചാരിയുടെ കുറിപ്പ്. പാരീസിനെയും ന്യൂയോർക്കിനെയും അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് ഇന്ദിരാനഗറിലെ തെരുവുകൾ സമ്മാനിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ഇദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു മുഖങ്ങളുള്ള നഗരമാണ് ഇത് എന്തെന്നാൽ ഇന്ദിരാനഗറിലെ ശ്രീ കോദണ്ഡരാമസ്വാമി ക്ഷേത്ര പരിസരം പാരമ്പര്യത്തിന്റെ തനിമ നിലനിർത്തുമ്പോൾ, അവിടെനിന്ന് വെറും 100 അടി മാറിയാൽ പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളെ ഓർമ്മിപ്പിക്കുന്ന ആധുനിക കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഐടി സ്ഥാപനങ്ങളുടെ സാന്നിധ്യവും നൂതനമായ ബിസിനസ് സംരംഭങ്ങളും ഇന്ദിരാനഗറിനെ യുവ പ്രൊഫഷണലുകളുടെ പ്രിയപ്പെട്ട ഇടമാക്കി…

Read More

പെരിന്തൽമണ്ണ റൂട്ടിൽ കേരള ആർടിസിയുടെ വക കിടിലൻ സർപ്രൈസ്!

ബെംഗളുരു: കേരള ആര്‍ടിസിയുടെ ബെംഗളുരു-പെരിന്തല്‍മണ്ണ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ചു. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് തിങ്കളാഴ്ചകളില്‍ വൈകിട്ട് 3ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, താമരശ്ശേരി, മഞ്ചേരി വഴി രാത്രി 11ന് പെരി ന്തല്‍മണ്ണയിലെത്തും. പെരിന്തല്‍ മണ്ണയില്‍ നിന്ന് ഞായറാഴ്ചകളില്‍ രാത്രി 8.10ന് പുറപ്പെട്ട് മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി രാവിലെ 5.45ന് ബെംഗളൂരുവിലെത്തും. 492 രൂപയാണ് ടിക്കറ്റ് നിര

Read More