ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

ബെംഗളൂരു: ബെള്ളാരിയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു.

ശനിയാഴ്ച രാത്രി ഗുരുകുല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്.

ഭക്ഷണത്തിനു ശേഷം ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

പരുക്കേറ്റവരെ ബെള്ളാരി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്ററില്‍ (ബിഎംസിആര്‍സി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

നിസ്സാര വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. അതേസമയം ഹേമന്തിനെ കത്തി കൊണ്ടാണ് വിദ്യാര്‍ഥി ആക്രമിച്ചതെന്ന് രക്ഷി താക്കള്‍ ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts