ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം.”

ബെംഗളൂരു: സബേര്‍ബന്‍ പദ്ധതിയുടെ ഭാഗമായ ബയ്യപ്പനഹള്ളി-ഹൊസൂര്‍ പാത ഇരട്ടിപ്പിക്കല്‍ അവസാനഘട്ടത്തിലേക്കു നീങ്ങുന്നതോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടുന്നതിനു പരിഹാരമാകും.

ഹൊസൂര്‍ വഴി കടന്നുപോകുന്ന യശ്വന്തപുര-കണ്ണൂര്‍, കെഎസ്ആര്‍ ബെംഗളുരു-എറണാകുളം ഇന്റര്‍സിറ്റി, യശ്വന്തപുര-തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് ട്രെയിനുകളാണ് ഹൊസൂരിനും ബാനസവാടിക്കും ഇടയില്‍ പലപ്പോഴും പിടിച്ചിടുന്നത്. 48 കിലോമീറ്റര്‍ വരുന്ന പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണമായും ഡിസംബറോടെ പൂര്‍ത്തിയാകും.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ആനേക്കല്‍-മാരനായകനഹള്ളി (6.9 കിലോമീറ്റര്‍), മാരനായകന ഹള്ളി-ഹൊസൂര്‍ (7.6കിലോമീ റ്റര്‍) ഇടനാഴികളുടെ നിര്‍മാണം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാകും. കര്‍മലാരാം മുതല്‍ ബെലന്തൂര്‍ റോഡ് വരെ 14 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു.

കര്‍ണാടക-റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് എന്റര്‍പ്രൈസസിന് (കെ റൈഡ്) ആണ് പാത ഇരട്ടിപ്പിക്കലിന്റെ ചുമതല. നിര്‍ദിഷ്ട രാജനകുണ്ഡ-ഹീലലിഗെ സബേര്‍ബന്‍ പാതയുടെ ഭാഗമാണ് ബയ്യപ്പനഹള്ളി-ഹൊസൂര്‍ ഇടനാഴിയും.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts