പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ് എഴുതിവെച്ച് വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ

വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ ഒറ്റക്കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്ക് മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാൻ സ്ഥാപിക്കാനുള്ള ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

കല്യാണിക്കുട്ടിക്ക് വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തരുതെന്ന് എഴുതിയ കത്ത് മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts