നാസ്വച്ഛ് സർവേക്ഷൻ: ബെംഗളൂരുവിൽ ശുചിത്വ യജ്ഞവുമായി നോർത്ത്, സെൻട്രൽ കോർപ്പറേഷനുകൾ

ബെംഗളൂരു: ‘സ്വച്ഛ് സർവേക്ഷൻ 2025–26’ കാമ്പയിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വിപുലമായ ശുചിത്വ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. നോർത്ത്, സെൻട്രൽ സിറ്റി കോർപ്പറേഷനുകളുടെ നേതൃത്വത്തിൽ ഫുട്പാത്ത് നടത്തം, മാലിന്യം നീക്കം ചെയ്യൽ, ജനസമ്പർക്ക പരിപാടികൾ എന്നിവയാണ് നടന്നത്.

ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞമാണ് നടക്കുന്നത്. യെലഹങ്ക തടാകത്തിന് ചുറ്റും നടന്ന ആറ് കിലോമീറ്റർ ഫുട്പാത്ത് നടത്തത്തിൽ 250-ഓളം പേർ പങ്കെടുത്തു. ഇതോടെ നോർത്ത് കോർപ്പറേഷൻ പരിധിയിൽ ഈ പദ്ധതിക്ക് കീഴിൽ പിന്നിട്ട ആകെ ദൂരം 122.68 കിലോമീറ്ററായി.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

ബെംഗളൂരു സെൻട്രൽ കോർപ്പറേഷൻ പരിധിയിൽ 8.45 കിലോമീറ്റർ ദൂരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. നഗരത്തിലെ പ്രധാനപ്പെട്ട 21 മാലിന്യക്കൂമ്പാരങ്ങൾ (Blackspots) ഈ യജ്ഞത്തിലൂടെ പൂർണ്ണമായും ഇല്ലാതാക്കി. 203 പൗരകാർമ്മികരും ശുചിത്വ തൊഴിലാളികളും ഈ ദൗത്യത്തിൽ പങ്കാളികളായി.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

നഗരത്തെ മാലിന്യമുക്തമാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ ശുചിത്വ ബോധം വളർത്തുകയാണ് ഈ കാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.യ നടത്ത സംഭവത്തിന് ശേഷം നായ്ക്കളുടെ പോരാട്ടം പോലീസ് സ്റ്റേഷനിലേക്ക് എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
[masterslider id="10"]

Related posts