വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇന്ന് റജിസ്റ്റര്‍ വിവാഹം നടത്താനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു; സംഭവം വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ

തിരുവനന്തപുരം: ശ്രീകാര്യത്ത് വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ യുവാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റുവെന്നു നാട്ടുകാര്‍ പറഞ്ഞു.

ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം ഇന്നു രാവിലെ നടക്കാനിരിക്കെയാണ് പുലര്‍ച്ചെ വാഹനാപകടത്തില്‍ ദാരുണാന്ത്യം ഉണ്ടായത്.

വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനാൽ റജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. ഇതിനായി രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബൈക്ക് ബസില്‍ ഇടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts