ബെംഗളൂരു : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനതാദൾ എസിനെ പുനഃസംഘടിപ്പിക്കാനായി തന്ത്രം മെനയുന്നതിന് തിരഞ്ഞെടുപ്പ് നയതന്ത്രരജ്ഞൻ പ്രശാന്ത് കിഷോറുമായിചർച്ച നടത്തിയതായി കക്ഷിനേതാവ് കുമാരസ്വാമി.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ദൾ ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയെ ശാക്തീകരിക്കാൻ ഇന്ത്യൻപൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(ഐ-പാക്) അധ്യക്ഷൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തുന്നതായി ചില നേതാക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യമാണ് കുമാരസ്വാമി സ്ഥിരീകരിച്ചത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റ് ലഭിച്ച ദൾ,2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ഒരു സീറ്റിൽ ഒതുങ്ങി .
മുൻ പ്രധാനമന്ത്രിയും ദൾ ദേശീയ അധ്യക്ഷനുമായി ദേവെഗൗഡയുടെ പരാജയത്തിനു കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചത്.
ഇതോടെയാണ് സംസ്ഥാനത്ത് വേരുകളറ്റുപോകുന്നത് പാർട്ടി തിരിച്ചറിഞ്ഞത്.
ഡിസംബറിൽ15 നിയമസഭാ സീറ്റുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലും ദളിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.