ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കോവിഡ്. ജ്ഞാനഭാരതി കാമ്പസിലെ രണ്ടു ഹോസ്റ്റൽ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദൊഡ്ഡബെല്ലാപുരയിൽനിന്നുള്ള വിദ്യാർഥിക്കും ജമ്മുകശ്മിരീൽനിന്നുള്ള വിദ്യാർഥിക്കുമാണ് കോവിഡ് പോസിറ്റീവായതെന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വി.സി. കെ.ആർ. വേണുഗോപാൽ അറിയിച്ചു.

ഇതോ ഹോസ്റ്റലിലെ എല്ലാ വിദ്യാർഥികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ വിദ്യാർഥികളെയും പരിശോധിക്കുന്നതിനായി കാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തും.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ഈ മാസം നടക്കേണ്ട പരീക്ഷ എഴുതുന്നതിനായാണ് കഴിഞ്ഞയാഴ്ച അവസാനവർഷ ബിരുദ വിദ്യാർഥികളും പി.ജി. വിദ്യാർഥികളും ഹോസ്റ്റലിലെത്തിയത്. റിവിഷൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്നുണ്ട്.

വിദ്യാർഥികളിൽ കുറെപ്പേർ ഹോസ്റ്റലിലെത്തിയശേഷം ആന്റിജൻ പരിശോധന നടത്തിയിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ ആർ.ടി.പി.സി.ആർ. പരിശോധന നടത്താനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts