കേരള-കർണാടക അതിർത്തി പ്രദേശത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ്…

Read More

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം ഷിരാഡിയിൽ ഉപേക്ഷിച്ചു

CRIME

ബെംഗളൂരു: ലൈംഗികബന്ധം നിഷേധിക്കുന്നതിൽ ദേഷ്യപ്പെട്ട 28 കാരൻ ഭാര്യയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുന്ന വഴി അവളെ കൊലപ്പെടുത്തി. ഒൻപത് മാസം മുന്പാണ് ഇരുവരും വിവാഹിതരായത്. കൊലപാതകം നടത്തിയ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സീതാമർഹി സ്വദേശിയായ ഇയാൾ 15 വർഷമായി ബെംഗളൂരുവിലാണ് താമസം. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു. പൃഥ്വിരാജ് ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ആഗസ്റ്റ് 5 ന് മഡിവാള പോലീസ് സ്റ്റേഷനിലേക്ക് പരാതിനൽകി. ഭാര്യ ജ്യോതി കുമാരി…

Read More

തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു: ബുഗിഗെരെ തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉദയ നഗർ റ്റിം ഫാക്ടറിക് സമീപം താമസിക്കുന്ന പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിന്റെ മകൻ വിപിൻ സാം (16 ) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ദിര നഗർ കൈരളി നികേതൻ പി യു കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ശനിയാഴ്ചയാണ് വിപിനും 3 സുഹൃത്തുക്കളും തടാകത്തിൽ കുളിക്കാനിറങ്ങിയത്

Read More