ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം ഷിരാഡിയിൽ ഉപേക്ഷിച്ചു

CRIME

ബെംഗളൂരു: ലൈംഗികബന്ധം നിഷേധിക്കുന്നതിൽ ദേഷ്യപ്പെട്ട 28 കാരൻ ഭാര്യയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുന്ന വഴി അവളെ കൊലപ്പെടുത്തി. ഒൻപത് മാസം മുന്പാണ് ഇരുവരും വിവാഹിതരായത്.

കൊലപാതകം നടത്തിയ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സീതാമർഹി സ്വദേശിയായ ഇയാൾ 15 വർഷമായി ബെംഗളൂരുവിലാണ് താമസം. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു.

പൃഥ്വിരാജ് ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ആഗസ്റ്റ് 5 ന് മഡിവാള പോലീസ് സ്റ്റേഷനിലേക്ക് പരാതിനൽകി. ഭാര്യ ജ്യോതി കുമാരി തന്റെ ജന്മഗ്രാമമായ സീതാമർഹിയോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും അവർ വിവാഹിതരാണെന്നും പോലീസിനോട് പറഞ്ഞു. നാല് മാസം മുമ്പ് ബംഗളൂരുവിലേക്ക് താമസം മാറിയ ദമ്പതികൾ മാരുതി ലേഔട്ടിലാണ് താമസിച്ചിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ഇതിനുമുൻപും നേരത്തെ രണ്ട് തവണ കുമാരി വീട്ടിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ടെങ്കിലും വൈകുന്നേരത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലേക്ക് മാറാൻ യുവതി തന്നെ പ്രേരിപ്പിച്ചിരുന്നതായും എന്നാൽ തന്റെ ബിസിനസ് ബെംഗളുരു ആസ്ഥാനമായതിനാൽ താൻ നിരസിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 3 ന്, അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആണെന്നും വീട്ടിൽ നിന്ന് അവളെ കാണാതായതായിയെന്നും കണ്ടെത്തിയതായും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിയിൽ പറയുന്നു.

അന്വേഷണം തുടങ്ങിയപ്പോൾ, ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി പോലീസ് മനസ്സിലാക്കി. വഴക്കിനെ കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ അദ്ദേഹം കഥ ഇടയ്ക്കിടെ മാറ്റി പറഞ്ഞത് കൊണ്ട് പോലീസ് പൃഥ്വിരാജിനെ തടഞ്ഞുവച്ചു ചോദ്യം ചെയ്തു. ബിരുദധാരിയായ ഭാര്യ വിവാഹത്തിന് മുമ്പ് 38 വയസ്സായിരിക്കെ അവൾക്ക് 38 വയസ്സാണ് പ്രായമെന്ന് കള്ളം പറഞ്ഞതായി പൃഥ്വിരാജ് പോലീസിനോട് പറഞ്ഞു. ശേഷം അവളുടെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞതിന് താൻ അവളോട് ക്ഷമിച്ചതായി അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞപ്പോൾ അവൾ വിവാഹബന്ധം നിറവേറ്റാൻ വിസമ്മതിച്ചു എന്നും കുമാരി അവനുമായുള്ള ശാരീരിക അടുപ്പം നിരസിച്ചതായും പൃഥ്വിരാജ് പറഞ്ഞു.

അവൾ എപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് പൃഥ്വിരാജ് പരാതിപ്പെട്ടു. അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അയാൾ സംശയിച്ചു, അതിനാൽ അവനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നില്ല. പൃഥ്വിരാജിനെയും കുടുംബത്തെയും കുമാരി കളിയാക്കുകയായിരുന്നു. ചില കാരണങ്ങളാൽ കുമാരി വഴക്കുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിരാശനായ പൃഥ്വിരാജ് ബീഹാറിൽ നിന്നുള്ള സുഹൃത്ത് സമീർ കുമാറിന്റെ സഹായം സ്വീകരിച്ച് അവളെ കൊല്ലാൻ പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഉഡുപ്പി ജില്ലയിലെ മാൽപെയിലേക്ക് ഒരു യാത്ര പോകാൻ കുമാരിയെ വിശ്വസിപ്പിച്ചുവെങ്കിലും ഓഗസ്റ്റ് ഒന്നിന് നിർബന്ധപൂർവം കുമാരിയെ കൂട്ടി പ്രിത്വിരാജും സമീറും മാൽപെയിലേക്ക് കാറിൽ പോയത്.

ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ഷിരാഡി ഘട്ടിൽ കാർ തടഞ്ഞ് പൃഥ്വിരാജും സമീറും ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് അവർ ബെംഗളൂരുവിലേക്ക് മടങ്ങിയതായും കണ്ടെത്തി. തുടർന്ന് പോലീസ് സ്ഥലത്തെത്തി കുമാരിയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us