ബല്‍കിസ് ബാനു കേസ് ; പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനം

അഹ്‌മദാബാദ്: ഗർഭിണിയായ ബൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് റിപ്പോർട്ട്. നിയമമനുസരിച്ച്, ബലാത്സംഗ കുറ്റവാളികളുടെയോ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ ശിക്ഷയിൽ ഇളവ് അനുവദിക്കരുത്. എന്നാൽ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ ഉത്തരവ് ഇതിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി യോഗ്യരായ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജീവപര്യന്തം തടവുകാരെയും ബലാത്സംഗ പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts