ശ്രീരംഗപട്ടണത്തിലെ ‘മൂലമന്ദിർ ചലോ’ പരാജയപ്പെടുത്തി പോലീസ്

protest

ബെംഗളൂരു: ശനിയാഴ്ച ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിൽ പൂജ നടത്തുന്നതിനായി ഹിന്ദു സംഘടനകളുടെ അംഗങ്ങൾ നടത്തിയ ‘മൂലമന്ദിര ചലോ’ ജില്ലാ പോലീസ് പരാജയപ്പെടുത്തി. പ്രവർത്തകരെ ടൗണിലേക്ക് കടക്കുന്നതും പോലീസ് തടഞ്ഞു.

പ്രവർത്തകരെ കിരംഗുരു സർക്കിൾ കടക്കുന്നത് തടയാൻ മൈസൂരു-ബെംഗളൂരു ദേശീയ പാതയിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സർക്കിളിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, പോലീസ് ഇവരെ ബന്നിമണ്ടപ്പയിലേക്ക് അയക്കുകയായിരുന്നു. പോലീസ് സൂപ്രണ്ട് എൻ.യതീഷ് ടൗണിൽ ക്യാമ്പ് ചെയ്തിരുന്നു. കുവെമ്പു സർക്കിളിനെയും ജാമിയ മസ്ജിദിനെയും ബന്ധിപ്പിക്കുന്ന റോഡും വെല്ലസ്ലി പാലത്തിനുമിടയിൽ മസ്ജിദിലേക്കുള്ള റോഡും പൊലീസ് തടഞ്ഞിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ജാമിയ മസ്ജിദ് (പഴയ മൂഡലബാഗിലു ആഞ്ജനേയസ്വാമി ക്ഷേത്രം എന്ന് അവകാശപ്പെടുന്നത്) സന്ദർശിക്കുന്നതിൽ നിന്ന് പോലീസും ജില്ലാ ഭരണകൂടവും തങ്ങളെ തടഞ്ഞതായി ബജ്‌റംഗ് സേന സംസ്ഥാന കൺവീനർ ബി മഞ്ജുനാഥ് അവകാശപ്പെട്ടു. നിയമപരമായി ഭൂമി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ശ്രീരംഗപട്ടണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് എൻ സന്ദേശ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts