പി.യു.പരീക്ഷാ ഫലം ;സംസ്ഥാനത്ത് 3 വിദ്യാർത്ഥികൾ ജീവനൊടുക്കി.

ബെംഗളൂരു: പി.യു. രണ്ടാംവർഷ പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മൂന്നുവിദ്യാർഥികൾ സ്വയം ജീവനൊടുക്കി.

ദാവണഗരെ സ്വദേശി മഞ്ജുനാഥിനെ (18) വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ പി.യു. കോളേജിലെ വിദ്യാർഥിയാണ്.

ശിവമോഗ ചിക്കമരാസ സ്വദേശിയായ ചിത്ര (18) യെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പരീക്ഷയിൽ ചില വിഷയങ്ങൾക്ക് കുട്ടി പരാജയപ്പെട്ടിരുന്നു.

ഹാസൻ അരക്കലഗുഡ് സ്വദേശി ഭൂമിക (18) യെ വിഷം കഴിച്ചനിലയിലാണ്‌ കണ്ടെത്തിയത്.

തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച രണ്ടാംവർഷ പി.യു. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തതിനാൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർഥിയെന്ന് പോലീസ് പറഞ്ഞു.

പി.യു. രണ്ടാംവർഷ പരീക്ഷാഫലം ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

വിജയിക്കാത്ത വിഷയങ്ങൾ സേ പരീക്ഷയിലൂടെ എഴുതിയെടുക്കാം. ഓഗസ്റ്റ് അവസാന ആഴ്ചയോടെ സേ പരീക്ഷകൾ നടക്കും.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts