റിപ്പബ്ലിക്ക് ദിന അവധിക്കും കേരള ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഇല്ല; അവസരം മുതലാക്കി സ്വകാര്യ ബസുകൾ

ബെംഗളൂരു: പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക്ക് ദിന അവധിക്ക് തിരക്ക് കൂടുതൽ ഉണ്ടാകുന്ന ഇന്ന് കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കാൻ ആകാതെ കേരള ആർ ടി സി. രാത്രി 8:15 ന് എറണാകുളത്തേയ്ക്ക് സേലം വഴി ഒരു ഡീലക്സ് ബസ് മാത്രമാണ് തെക്കൻ കേരളത്തിലേക്ക് അധികമായി അനുവദിച്ചിട്ടുള്ള ബസ്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

എന്നാൽ റിസർവേഷൻ ആരംഭിച്ച മിനിറ്റുകൾ കൊണ്ടുതന്നെ ഈ ബസിലെ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നു. കോഴിക്കോടേയ്ക്ക് 3 സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല.

പതിവ് ട്രൈനുകളുടെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞതോടെ കേരള ആർ. ടി.സിയെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാൽ അവസരം മുതലാക്കി സ്വകാര്യ ബസുകൾ പതിവുപോലെ ടിക്കറ്റ് നിരക്കുകൾ രണ്ടിരട്ടിവരെയാണ് ഉയർത്തിയത്.

എറണാകുളത്തേക്ക് ഇന്ന് എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ 3800-4500 രൂപയാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts