മരണക്കെണിയായി സിഗ്നേച്ചര്‍ പാലം: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍

ന്യൂഡല്‍ഹി: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനു മുമ്പ് തന്നെ ഡല്‍ഹിയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ പാലം മരണക്കെണിയാകുന്നു.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ നടന്ന രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. അതേസമയം അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണം.

ശനിയാഴ്ച രാവിലെ നടന്ന അപകടത്തില്‍ 24 വയസുള്ള ശങ്കര്‍ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. അതേസമയം ഇയാളുടെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ദീപകിനെ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

accident

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലത്തില്‍ ബൈക്ക് റെയ്‌സ് നടത്തിയ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചത്. അമിത വേഗതയില്‍ വന്ന ബൈക്ക് ഡിവൈഡറിലിടിക്കുകയും ഇരുവരും പാലത്തില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷി വിവരണം. നവംബര്‍ അഞ്ചിനായിരുന്നു സിഗ്നേച്ചര്‍ പാലത്തിന്റെ ഉദ്ഘാടനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts