സംഘടനകളുടെ ശ്രമം ഫലം കണ്ടു; കർണാടക നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ നഷ്ടമാകില്ല;ഡിസംബർ 31ന് ശേഷവും റജിസ്ട്രേഷൻ പുതുക്കാം;പുതിയ ഉത്തരവ് പുറത്ത്.

ബെംഗളൂരു : സെപ്റ്റംബർ 20ന് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തി കർണാടക നഴ്സിംഗ് കൗൺസിൽ പുതിയ അമൻറ്മെന്റ് പുറത്തിറക്കി. അതു പ്രകാരം ഡിസംബർ 31 ന് ശേഷം റജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് മെമ്പർഷിപ്പ് നഷ്ടപ്പെടുകയില്ല, അവസാന തീയതിക്ക് ശേഷവും റജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. മുമ്പ് ഇറങ്ങിയ ഉത്തരവ് പ്രകാരം റജിസ്ട്രേഷൻ റദ്ദാകും എന്നാണ് അറിയിച്ചിരുന്നത്. നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായ യുഎൻഎയുടെയും,ഐഎൻ എയുടേയും ശ്രമഫലമായാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്.

Read More

പിതാവിന്റെ ചോരയിറ്റു വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി

മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന്‍ ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ ചോരയിറ്റ് വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വീട്ടിലെ ശല്യം സഹിക്കാനാവത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒഴിവുദിവസം വീട്ടിലുണ്ടായിരുന്ന യുവാവും മദ്യ ലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പിതാവിനെ ബന്ധിച്ച് ഇയാള്‍ തലയറുക്കുകയുമായിരുന്നു.

Read More

നിവിന് എട്ടിന്‍റെ പണി കൊടുത്ത് അജു വര്‍ഗീസ്‌

തിരുവനന്തപുരം: സിനിമയിലായാലും ജീവിതത്തിലായാലും നല്ല സുഹൃത്തുക്കളാണ് നിവിനും അജുവും എന്ന് നമ്മള്‍ മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. മാത്രമല്ല ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തിട്ടുമുണ്ട്. വലിയ സുഹൃത്തുക്കളെന്നപോലെ തന്നെ പരസ്പരം പാര വയ്ക്കുന്നതിലും രണ്ടു പേരും മിടുക്കരാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുമുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രൊമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്‌. ഇപ്പോഴിതാ നിവിന് എട്ടിന്‍റെ പണി കൊടുത്ത് എത്തിയിരിക്കുകയാണ് അജു. നിവിന്‍റെ അവസാനം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയുടെ…

Read More

നിലവിൽ ഇന്ത്യയിലുള്ളവരും, കർണ്ണാടകയിൽ ജോലി ചെയ്യുന്നവരും 2018 ഡിസംബർ 31 മുമ്പായി കർണ്ണാടക നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ പുതുക്കണം;വിദേശത്തുള്ളവർ അടുത്ത തവണ നാട്ടിൽ വരുമ്പോൾ ചെയ്താൽ മതിയാകും.

ബെംഗളൂരു : കർണാടക സ്റ്റേറ്റ് നേഴ്‌സിങ് കൗണ്സിലിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നിലവിൽ കർണാടകയിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സസും ( ANM , LHV , GNM , BSc , Post Basic , MSc ) അവരുടെ രജിസ്‌ട്രേഷൻ എല്ലാ 5 വര്‍ഷവും (ഡിസംബർ 31 , 2018 നു മുൻപായി) റിന്യു ചെയ്യണം എന്ന് കൗൺസിൽ അറിയിപ്പ്. ലൈഫ് മെമ്പർ സർട്ടിഫിക്കറ്റ് ഉള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണ്.2013 മുതൽ ലൈഫ് മെമ്പർഷിപ് രീതി നിർത്തലാക്കിയിട്ടുണ്ട് ഓരോ 5 വർഷത്തിലും രജിസ്ട്രേഷൻ…

Read More

മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി”റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക്;നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് ശേഷം ബെംഗളൂരുവില്‍ അന്തിമ യാത്ര.

ബെംഗളൂരു : മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ അന്തരിച്ച കന്നഡ സൂപ്പര്‍ താരം  “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക് കൊണ്ട് പോകുന്നു.കണ്ഠീരവാ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൌതിക ശരീരം എച് എ എല്‍ വിമാനത്താവളത്തിലെ ഹെലിപാടിലേക്ക് കൊണ്ടുപോകുകയാണ് ഇപ്പോള്‍. അവിടെ നിന്നും അമ്ബരീഷിന്റെ ജന്മ ദേശമായ മാണ്ഡ്യയിലേക്ക് കൊണ്ട് പോകുകയും നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് വക്കുകയും ചെയ്യും ,തിരിച്ചു ബെംഗളൂരുവില്‍ കൊണ്ട് വന്നതിനു ശേഷം അന്തിമ ചടങ്ങുകളും സംസ്കാരവും നടക്കും. ഇന്ന് രാവിലെ രജനീകാന്ത് അടക്കമുള്ള ദക്ഷിണേന്ത്യയിലെ സഹ പ്രവര്‍ത്തകരും മുഖ്യമന്ത്രിയും ഉപ…

Read More

മരണക്കെണിയായി സിഗ്നേച്ചര്‍ പാലം: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍

ന്യൂഡല്‍ഹി: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനു മുമ്പ് തന്നെ ഡല്‍ഹിയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ പാലം മരണക്കെണിയാകുന്നു.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ നടന്ന രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. അതേസമയം അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണം. ശനിയാഴ്ച രാവിലെ നടന്ന അപകടത്തില്‍ 24 വയസുള്ള ശങ്കര്‍ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. അതേസമയം ഇയാളുടെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ദീപകിനെ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലത്തില്‍ ബൈക്ക് റെയ്‌സ് നടത്തിയ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചത്. അമിത…

Read More

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ; സിദ്ധരാമയ്യ

ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ളനിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ എന്ന് തുറന്നുപറഞ്ഞ് ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം വീണ്ടും വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനു ലഭിച്ച ആറ് മന്ത്രിസ്ഥാനങ്ങളും നികത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചശേഷമേ മന്ത്രിസഭാ വികസനം നടത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിലാണ് രാഹുല്‍.

Read More

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ സി കെ ജാഫർ ഷെറീഫ് അന്തരിച്ചു.

ബെംഗളൂരു : മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിൽ ആയിരുന്നു ജാഫർ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രി ആയിരുന്നു അദ്ദേഹം. ഏഴ് തവണ ലോക്സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയ്ക്ക് കീഴിലാണ്. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധിയ്ക്കൊപ്പമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ റെയില്‍ നെറ്റ്‍വര്‍ക്ക്  വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്ത് ഗെയ്ജ് മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍പാതകളുടെ നവീകരണത്തിലും നിർണായകതീരുമാനങ്ങൾ…

Read More

“ആർത്തവം-അറിയേണ്ടതെല്ലാം” ഇൻഫോ ക്ലിനിക് ലേഖനം.

ഉടുപ്പിൽ എന്നോ വീണ ചുവപ്പും, കൂടെ ചുവന്ന കണ്ണുകളുമെല്ലാം ഓരോ സ്‌ത്രീയുടേയും സ്വകാര്യ ഓർമ്മകളുടെ ശേഖരത്തിലുണ്ടാകും. മുൻപേ ഇതേക്കുറിച്ച്‌ അറിയുന്നവരും ഒന്നുമറിയാതെ അന്ധാളിച്ചവരുമെല്ലാം കൂട്ടത്തിൽ കാണും. ആദ്യാർത്തവത്തിന്റെ ആശങ്കയകറ്റാനോ ഒരു ചടങ്ങെന്നോണമോ കുറേ നിറമുള്ളതും നിറമറ്റതുമായ ചിത്രങ്ങളും കാണും. ഇതെഴുതിയ രണ്ടു പേരും ആർത്തവ സമയത്ത്‌ പ്രാർത്‌ഥനകളിൽ നിന്നും വിട്ടു നിൽക്കണമെന്ന വിലക്ക് പാലിക്കേണ്ടി വന്നവരാണ്. പക്ഷേ, ആർത്തവം അശുദ്ധിയാണെന്ന പേരിൽ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റിൽ ഷെഡ്‌ പൊളിഞ്ഞ്‌ വീണ്‌ മരിച്ചത്‌ ഇതേ ആർത്തവത്താൽ വീടിന്‌ പുറത്തേക്ക്‌ മാറ്റി കിടത്തിയതിനാലാണ്‌. ഗർഭനിരോധനഗുളികകൾ…

Read More

“സാന്ഡൽ വുഡ്”ചക്രവർത്തിയുടെ വിയോഗത്തിൽ തേങ്ങി ഇന്ത്യൻ സിനിമാലോകം;

ബെംഗളൂരു :കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്ര മേഖല.  ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. Deeply shocked and saddened to hear about the untimely death of my beloved friend #Ambareesh. In his death, an era of love and affection in the Kannada Film industry has ended. With Ambarish…

Read More
Click Here to Follow Us