നിലവിൽ ഇന്ത്യയിലുള്ളവരും, കർണ്ണാടകയിൽ ജോലി ചെയ്യുന്നവരും 2018 ഡിസംബർ 31 മുമ്പായി കർണ്ണാടക നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ പുതുക്കണം;വിദേശത്തുള്ളവർ അടുത്ത തവണ നാട്ടിൽ വരുമ്പോൾ ചെയ്താൽ മതിയാകും.

ബെംഗളൂരു : കർണാടക സ്റ്റേറ്റ് നേഴ്‌സിങ് കൗണ്സിലിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നിലവിൽ കർണാടകയിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സസും ( ANM , LHV , GNM , BSc , Post Basic , MSc ) അവരുടെ രജിസ്‌ട്രേഷൻ എല്ലാ 5 വര്‍ഷവും (ഡിസംബർ 31 , 2018 നു മുൻപായി) റിന്യു ചെയ്യണം എന്ന് കൗൺസിൽ അറിയിപ്പ്.

ലൈഫ് മെമ്പർ സർട്ടിഫിക്കറ്റ് ഉള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണ്.2013 മുതൽ ലൈഫ് മെമ്പർഷിപ് രീതി നിർത്തലാക്കിയിട്ടുണ്ട് ഓരോ 5 വർഷത്തിലും രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്.
നിലവിൽ കർണാടകയിൽ ജോലി ചെയ്യുന്നവർ അടിയന്തിരമായി റിന്യൂ ചെയ്യേണ്ടതുണ്ട്. കർണാടക രജിസ്ട്രേഷൻ സറണ്ടർ ചെയ്തു മറ്റേതെങ്കിലും സംസ്ഥാനത്തേക്കു രജിസ്ട്രേഷൻ ചെയ്തവരെ ഇതു ബാധിക്കില്ല.#ഓൺലൈനായി_രജിസ്ട്രേഷൻ_പുതുക്കുവാൻ_സാധിക്കില്ല. എന്നാൽ അപ്പോയ്ന്റ്മെന്റ് ഡേറ്റ് എടുക്കുവാൻ ഓൺലൈൻ വഴി സാധിക്കും.വ്യക്തി നേരിട്ട് എത്തി വിരലടയാളം രേഖപ്പെടുത്തണം.

കർണ്ണാടക രജിസ്ട്രേഷൻ ഉളള വിദേശത്ത് ജോലി ചെയ്യുന്നവരുടെ അറിവിലേക്കായ്…

ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവർ നാട്ടിൽ വരുന്ന മുറക്ക് റിന്യൂവൽ ചെയ്താൽ മതിയാകും.പുതുക്കാൻ വേണ്ടി താഴെ പറയുന്ന ഡോക്യുമെന്റ്സ് കയ്യിൽ കരുതണം

?നിലവിൽ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ സ്റ്റിൽ വർക്കിംഗ്‌ സർട്ടിഫിക്കറ്റ്
?പാസ്പോർട്ട്‌
?ആധാർ കാർഡ്,
?വിസ കോപ്പി

യുഎൻഎ കർണ്ണാടക സംസ്ഥാന കമ്മിറ്റി ഉടൻ തന്നെ നേഴ്സുമാരെ സഹായിക്കാൻ ഹെൽപ്പ് ഡസ്ക്ക് തുടങ്ങുന്നതാണ്. എന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us