നിവിന് എട്ടിന്‍റെ പണി കൊടുത്ത് അജു വര്‍ഗീസ്‌

തിരുവനന്തപുരം: സിനിമയിലായാലും ജീവിതത്തിലായാലും നല്ല സുഹൃത്തുക്കളാണ് നിവിനും അജുവും എന്ന് നമ്മള്‍ മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. മാത്രമല്ല ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തിട്ടുമുണ്ട്.

വലിയ സുഹൃത്തുക്കളെന്നപോലെ തന്നെ പരസ്പരം പാര വയ്ക്കുന്നതിലും രണ്ടു പേരും മിടുക്കരാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുമുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രൊമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്‌.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഇപ്പോഴിതാ നിവിന് എട്ടിന്‍റെ പണി കൊടുത്ത് എത്തിയിരിക്കുകയാണ് അജു. നിവിന്‍റെ അവസാനം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്.

 

 

കൊച്ചുണ്ണിയുടെ വേഷമിട്ട് കട്ടിലില്‍ കയറുകള്‍ കൊണ്ട് കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഫോണില്‍ നോക്കുന്ന നിവിന്‍റെ ചിത്രമാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് അജു നല്‍കിയ കുറിപ്പ്.

പോസ്റ്റും കുറിപ്പും ഹിറ്റായി മാറിയതോടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുക്കാന്‍ കാരണമെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും ഫോട്ടോയും കമന്റുകളും ഇരുവരുടെയും സൗഹൃദവും കണ്ട് സന്തോഷത്തിലാണ് ആരാധകര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts