മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന്‍ ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ ചോരയിറ്റ് വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വീട്ടിലെ ശല്യം സഹിക്കാനാവത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒഴിവുദിവസം വീട്ടിലുണ്ടായിരുന്ന യുവാവും മദ്യ ലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പിതാവിനെ ബന്ധിച്ച് ഇയാള്‍ തലയറുക്കുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
ബെംഗളൂരു: ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക... -
വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
ചെന്നൈ: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിൽ മൂന്ന് തമിഴ് യുവാക്കൾ കർണാടക... -
നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ പരിഗണനയിൽ
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടർ റിംഗ് റോഡിനെയും (ORR) പ്രധാന...
