തിരുവനന്തപുരം ഗജരാജ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ

ബെംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എ.സി മുല്റ്റി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ.

കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളുരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ധാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

പകരം എ.സി സെമിസ്ലീപേർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകിട്ട് 5 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന ബസ് സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7 .55 ന് തിരുവനന്തപുരത്തെത്തുന്നത്.

ബംഗളുരുവിൽ നിന്നും തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എ.സി സ്ലീപ്പർ ബസ് പതിവ് പോലെ സർവീസ് നടത്തുംകഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ 8 വോൾവോ സ്ലീപ്പർ ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts