അറ്റകുറ്റപ്പണി; സർവീസുക്കൾ മുടക്കുന്നത് പതിവാക്കി കേരള ആർടിസി

ബെംഗളൂരു: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി സ്ഥിരം സർവീസ് മുടങ്ങുന്നത് കേരള ആർടിസി യാത്രക്കാരെ വലയ്ക്കുന്നു. കാലപ്പഴക്കമേറിയ ബസുകൾ സ്ഥിരമായി തകരാറിലാകുന്നത് പതിവാണ്.ബസുകളുടെ സർവീസ് റദ്ദാക്കു മ്പോൾ പകരം സർവീസ് ഏർപ്പെടുത്താൻ കഴിയാത്തതാണ് കേരള ആർടിസി നേരിടുന്ന പ്രധാന പ്രതിസന്ധി.വാരാന്ത്യങ്ങളിൽ സേലം വഴിയുള്ള സർവീസുകൾ റദ്ദാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് കേരള ആർടിസിക്ക് വരുത്തുന്നത്

ഈ മാസം തിരുവനന്തപുരത്തേക്കുള്ള 2 എസി മൾട്ടി ആക്സിൽ സർവീസുകളാണ് 31 വരെ റദ്ദാക്കിയത്. കൂടാതെ വൈകിട്ട് 6.30നു പുറപ്പെട്ടിരുന്ന ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എസി മൾട്ടി ആക്സിൽ ബൈപാസ് റൈഡർ ബസ് 4 മുതലാണ് റദ്ദാക്കിയത്. കൂടാതെ രാത്രി 7.30നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മൾട്ടി ആക്സിൽ ബസിന്റെ ടിക്കറ്റ് റിസർവേഷൻ 16 മുതൽ 31 വരെ ദ്ദാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

പുതിയ സ്വിഫ്റ്റ് ബസുകൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും എസി ബസുകൾ തകരാറിലായാൽ പകരം നോൺ എസി ബസ് ഏർപ്പെടുത്തുകയാണ് പതിവ്.ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബാക്കി തുക റീഫണ്ട് ചെയ്ത് ലഭിക്കണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
[masterslider id="10"]

Related posts