തട്ടിക്കൊണ്ടുപോയ ഇരയെ പിന്തുടർന്ന് രക്ഷപ്പെടുത്തി പോലീസ്

ബെംഗളൂരു: രാത്രി വൈകി നടന്ന നാടകീയ സംഭവത്തിൽ, തട്ടിക്കൊണ്ടുപോയ ഇരയെ ബംഗളൂരു പോലീസ് വിജയകരമായി രക്ഷിക്കുകയും തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ പിടികൂടുകയും ചെയ്തു. ജനുവരി 11 ബുധനാഴ്ച രാത്രി കോറമംഗലയിലെ 100 അടി റോഡിൽ പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തട്ടിക്കൊണ്ടുപോയവർ എംയുവി ഓടിക്കുകയായിരുന്നു, ഇരയായ ബന്ദേപാല്യയിലെ തൗഹിദ് പോലീസിനെ കണ്ടപ്പോൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. പരിഭ്രാന്തി നിറഞ്ഞ പ്രതികരണത്തിൽ, എം‌യു‌വിയുടെ ഡ്രൈവർ പോലീസ് ബാരിക്കേഡിൽ ഇടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, പോലീസ്…

Read More

ആദിയോഗി പ്രതിമ ഉദ്ഘാടനത്തിന് അനുമതി നൽകി ഹൈക്കോടതി

ബെംഗളൂരു : ചിക്കബെല്ലാപുര ജില്ലയിൽ ആദിയോഗിയുടെ 112 അടി ഉയരമുള്ള പ്രതിമ ഞായറാഴ്ച ഉദ്ഘാടനം ചെയ്യാൻ തടസമില്ലെന്ന് കർണാടക ഹൈക്കോടതി ഇഷ ഫൗണ്ടേഷന് അനുമതി നൽകി. ആവലാഗുർക്കിയിൽ നന്ദിഹിൽസ് താഴ്‌വരയിൽ സദ്ഗുരുവിന്റെ ഇഷ യോഗ കേന്ദ്രം സ്ഥാപിച്ച ആദിയോഗി ശിവ പ്രതിമ നിയമങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരളെ, അശോക് എസ്. കിനാഗി എന്നിവരുടെ ഡിവിഷൻ ബെഞ്ച് പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തത്‍സ്ഥിതി തുടരാനും നിർദേശിച്ചു. പ്രതിമയുടെ ഉദ്ഘാടനം ജനുവരി…

Read More

രാത്രി കാലങ്ങളിൽ റെയിൽവേ പോലീസുകാർ ജനക്കൂട്ടത്തിൽ എടുത്തു കാണപ്പെടും

ബെംഗളൂരു: റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർക്ക് സഹായം ആവശ്യമുള്ള പൊതുജനങ്ങൾക്ക് എളുപ്പത്തിൽ അവരെ കണ്ടെത്താനാകുന്നത് ഉറപ്പാക്കാൻ അടുത്തിടെ 190 ഷോൾഡർ ലൈറ്റുകൾ വിതരണം ചെയ്ത് സർക്കാർ. പോലീസുകാരുടെ ഈ പ്രകടമായ ദൃശ്യപരത റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമായെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉത്തേജനം നൽകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തോൾഡർ ലൈറ്റുകൾ അവതരിപ്പിച്ചതിന് ശേഷം റെയിൽവേ സ്റ്റേഷനുകളിലും പോലീസുകാരുടെ പ്ലാറ്റ്‌ഫോമുകളിലും വ്യക്തമായ ദൃശ്യപരതയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പോലീസ് സൂപ്രണ്ട് (GRP) SK സൗമ്യലത പറഞ്ഞു. കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിദിനം ഒരു…

Read More

പിടികൂടുന്നതിനിടയിൽ കുഴിയിൽ വീണ കാട്ടാന ചരിഞ്ഞു

ബെംഗളൂരു: കുശാൽനഗർ താലൂക്കിലെ ആത്തൂർ നല്ലൂരിൽ വെള്ളിയാഴ്ച കാട്ടാനയെ പിടികൂടാനുള്ള ഓപ്പറേഷൻ നടത്തുന്നതിനിടെ 32 അടി താഴ്ചയുള്ള സിമന്റ് കുഴിയിൽ വീണ് ആന ചാരിഞ്ഞു. 20 വയസ്സു തോന്നിപ്പിക്കുന്ന ആൺ ആന അടുത്തിടെ ഗ്രാമത്തിലും പരിസരങ്ങളിലും കർഷകരെ ആക്രമിക്കുകയും ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ആനയെ ശാന്തനാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഓടിയ ആന 32 അടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു. തൽഫലമായി ആന്തരികാവയവങ്ങൾ തകരാറിലാവുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നുവെന്ന് എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് ഡിസിഎഫ് പൂവയ്യ പറഞ്ഞു. ആനയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ…

Read More

നായ ഓടിച്ചു; മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയിൽ

food delivery swiggy

ഹൈദരാബാദ്: ഫുഡ് ഡലിവെറിക്ക് പോയ വീട്ടിലെ വളർത്തു നായ പിന്തുടരാൻ തുടങ്ങിയപ്പോൾ ഭയന്ന് ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ജനുവരി 11 ബുധനാഴ്ച രാത്രിയാണ് സംഭവം. ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റിസ്വാൻ (23) പാഴ്‌സൽ ഡെലിവറി ചെയ്യാൻ ബഞ്ചാര ഹിൽസിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. ഡെലിവറി ബോയ് ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.…

Read More

ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കും: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ വിജയത്തിനായി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർദ്ദേശിക്കുന്ന ‘ദിവ്യശക്തി’ ഉള്ള ഒരു പുരോഹിതന്റെ വീഡിയോ ക്ലിപ്പിംഗ് സോഷ്യൽ മീഡിയ സജീവമായതോടെ, 2023 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂ എന്ന് നേതാവ് തന്നെ വെള്ളിയാഴ്ച വ്യക്തമാക്കി. . ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മറ്റുള്ളവർ എന്ത് പറഞ്ഞാലും ഞാൻ ഒരു മണ്ഡലത്തിൽ നിന്ന് മാത്രമേ മത്സരിക്കൂ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ മകൻ എം.എൽ.എ ഡോ. യതീന്ദ്രൻ മലവള്ളി താലൂക്കിലെ ഒരു ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തപ്പോൾ, ദൈവിക ശക്തിയുണ്ടെന്ന്…

Read More

വിശ്വസുന്ദരി പട്ടം; ഇന്ത്യയെ പ്രതിനിധീകരിച്ച് കർണാടക സ്വദേശിനി ദിവിത റായ്

ബെംഗളൂരു: 71ാം മിസ് യൂണിവേഴ്‌സ് മത്സരം 2023 ജനുവരി 14 നാണ് നടക്കുന്നത്. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കുന്നത്. ആരാകും ആ വിശ്വസുന്ദരി എന്നറിയാനുള്ള കാത്തിരിപ്പാലാണ് ഏവരും. ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ ദിവിത റായ് ആണ് 2023ലെ മിസ് യൂണിവേഴ്സിൽ രാജ്യത്തിന്റെ പ്രതിനിധീകരിക്കുന്നത്. ആദ്യമായി മുഴുവൻ സ്ത്രീ എക്സിക്യൂട്ടീവുകളുടെ ഒരു ടീമിനാൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നയിക്കപ്പെടുന്നു എന്നതാണ് 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ…

Read More

ട്രെയിനുകളിലെ മോഷണം തടയുവാൻ വേണ്ട നടപടി എടുക്കാൻ നിർദേശം

ബെഗളൂരു: കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിനുകളിലെ മോഷണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാഴാഴ്ച ഉഡുപ്പി ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ വികസന, നിരീക്ഷണ സമിതി യോഗത്തിൽ റെയിൽവേ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് കരന്ദ്‌ലാജെ പറഞ്ഞു. ” തീവണ്ടികളിൽ മോഷണം നടക്കുന്നതായി ആളുകൾ പരാതിപ്പെടുന്നുണ്ട്. ട്രെയിനുകളിലെ എല്ലാ കമ്പാർട്ടുമെന്റുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കണം, യാത്രക്കാർക്കായി ലോക്കറുകൾ സ്ഥാപിക്കണം, കൂടാതെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഡൽഹിയിലെ…

Read More

ചരിത്രത്തിൽ ആദ്യം; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി

menstral leave

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി…

Read More

മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനം റദ്ദാക്കി ഉപരാഷ്ട്രപതി ധങ്കർ

vice president Jagdeep Dhankar

ബെംഗളൂരു: ജനുവരി 15 ന് ചിക്കബല്ലാപുരയിൽ ഇഷ ഫൗണ്ടേഷന്റെ 112 അടി “ആദിയോഗി” പ്രതിമ അനാച്ഛാദനം ചെയ്യുന്നതുൾപ്പെടെയുള്ള മൂന്ന് ദിവസത്തെ കർണാടക സന്ദർശനം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ റദ്ദാക്കി. ജനുവരി 14-ന് എത്തേണ്ടതും ജനുവരി 16-ന് തിരികെ പുറപ്പെടേണ്ടതും ആയിരുന്നു ധനകർ. വെള്ളിയാഴ്ച സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിക് പ്രകാരം ധനകറിന്റെ സന്ദർശനം റദ്ദാക്കി എന്നറിയിക്കുകയായിരുന്നു. ആദിയോഗി പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്യുന്നതിനു പുറമേ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പുതിയ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ (എംഡിസി) ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ചിക്കബെല്ലാപുര…

Read More
Click Here to Follow Us