നായ ഓടിച്ചു; മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയിൽ

food delivery swiggy

ഹൈദരാബാദ്: ഫുഡ് ഡലിവെറിക്ക് പോയ വീട്ടിലെ വളർത്തു നായ പിന്തുടരാൻ തുടങ്ങിയപ്പോൾ ഭയന്ന് ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ജനുവരി 11 ബുധനാഴ്ച രാത്രിയാണ് സംഭവം.

ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റിസ്വാൻ (23) പാഴ്‌സൽ ഡെലിവറി ചെയ്യാൻ ബഞ്ചാര ഹിൽസിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. ഡെലിവറി ബോയ് ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു. ഒരു ഫ്ലാറ്റിന്റെ വാതിലിൽ മുട്ടിയപ്പോൾ ഒരു ജർമ്മൻ ഷെപ്പേർഡ് നായ കുരച്ച് ഡെലിവറി ബോയുടെ നേരെ വന്നു. ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ റിസ്വാന് ഗുരുതരമായി പരിക്കേറ്റു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ആക്രമിക്കപ്പെടുമെന്ന ഭയത്താൽ, സുരക്ഷിതത്വത്തിനായി ഓടി രക്ഷപ്പെടാൻ റിസ്വാൻ ശ്രമിച്ചു. എന്നാൽ നായ അവനെ പിന്തുടരുകയും അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയുമായിരുന്നു, ബഞ്ചാര ഹിൽസ് പോലീസ് ഇൻസ്പെക്ടർ എം നരേന്ദർ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts