പിടികൂടുന്നതിനിടയിൽ കുഴിയിൽ വീണ കാട്ടാന ചരിഞ്ഞു

ബെംഗളൂരു: കുശാൽനഗർ താലൂക്കിലെ ആത്തൂർ നല്ലൂരിൽ വെള്ളിയാഴ്ച കാട്ടാനയെ പിടികൂടാനുള്ള ഓപ്പറേഷൻ നടത്തുന്നതിനിടെ 32 അടി താഴ്ചയുള്ള സിമന്റ് കുഴിയിൽ വീണ് ആന ചാരിഞ്ഞു. 20 വയസ്സു തോന്നിപ്പിക്കുന്ന ആൺ ആന അടുത്തിടെ ഗ്രാമത്തിലും പരിസരങ്ങളിലും കർഷകരെ ആക്രമിക്കുകയും ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

ആനയെ ശാന്തനാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഓടിയ ആന 32 അടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു. തൽഫലമായി ആന്തരികാവയവങ്ങൾ തകരാറിലാവുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നുവെന്ന് എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് ഡിസിഎഫ് പൂവയ്യ പറഞ്ഞു.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ആനയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ 32 അടി സിമന്റ് കുഴി ശ്രദ്ധയിൽപ്പെട്ടില്ലന്നാണ് നിഗമനം. മീനുകൊല്ലിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts