ചരിത്രത്തിൽ ആദ്യം; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി

menstral leave

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി…

Read More
Click Here to Follow Us