ആദിയോഗി പ്രതിമ ഉദ്ഘാടനത്തിന് അനുമതി നൽകി ഹൈക്കോടതി

ബെംഗളൂരു : ചിക്കബെല്ലാപുര ജില്ലയിൽ ആദിയോഗിയുടെ 112 അടി ഉയരമുള്ള പ്രതിമ ഞായറാഴ്ച ഉദ്ഘാടനം ചെയ്യാൻ തടസമില്ലെന്ന് കർണാടക ഹൈക്കോടതി ഇഷ ഫൗണ്ടേഷന് അനുമതി നൽകി.

ആവലാഗുർക്കിയിൽ നന്ദിഹിൽസ് താഴ്‌വരയിൽ സദ്ഗുരുവിന്റെ ഇഷ യോഗ കേന്ദ്രം സ്ഥാപിച്ച ആദിയോഗി ശിവ പ്രതിമ നിയമങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരളെ, അശോക് എസ്. കിനാഗി എന്നിവരുടെ ഡിവിഷൻ ബെഞ്ച് പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തത്‍സ്ഥിതി തുടരാനും നിർദേശിച്ചു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

പ്രതിമയുടെ ഉദ്ഘാടനം ജനുവരി 15-നാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ടെന്നും ഇഷ ഫൗണ്ടേഷന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ക്ഷണക്കത്തും കോടതിയിൽ സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനായി ഒരു മരം പോലും മുറിക്കില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts