അനധികൃത പെറ്റ് ഷോപ്പുകൾക്ക് പിടി മുറുക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ വെള്ളിയാഴ്ച പെറ്റ് ഷോപ്പുകൾക്കെതിരെ വൻ നടപടി പ്രഖ്യാപിച്ചു, നഗരത്തിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പുകളിൽ പലതും നിയമങ്ങൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈസൻസില്ലാത്ത പെറ്റ് ഷോപ്പുകളുടെ പ്രവർത്തനം കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വരും ദിവസങ്ങളിൽ മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന കടകൾ പരിശോധിക്കുമെന്നും ആഭ്യന്തര, വിദേശ പക്ഷികളുടെയും മൃഗങ്ങളുടെയും അനധികൃത വിൽപ്പന കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ചവാൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രാവ്, മുയൽ, താറാവ്, നായ്ക്കൾ, പൂച്ചകൾ തുടങ്ങി വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും വിൽക്കുന്ന പെറ്റ് ഷോപ്പുകളുടെ ഉടമകൾ കർണാടക അനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്യുകയും ലൈസൻസ് നേടുകയും ചെയ്യണമെന്ന് ചവാൻ പറഞ്ഞു.

ഈ ആഴ്ച ആദ്യം ബെംഗളൂരുവിലെ പെറ്റ് ഷോപ്പുകളിൽ അടുത്തിടെ നടത്തിയ റെയ്ഡുകൾ ഉദ്ധരിച്ച്, അധികാരികൾ വലിയ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ചവാൻ പറഞ്ഞു. ബുധനാഴ്ച, അധികൃതർ ബെംഗളൂരുവിലെ പെറ്റ് ഷോപ്പുകളിൽ റെയ്ഡ് നടത്തിയതിന്റെ ഫലമായി 16 ഇനങ്ങളിൽ നിന്നുള്ള 1,344 മൃഗങ്ങളെയാണ് രക്ഷപ്പെടുത്തിയത്. തിങ്ങിനിറഞ്ഞതും വൃത്തിയില്ലാത്തതുമായ കൂടുകളിൽ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നതായും പല മൃഗങ്ങളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാതെ പരിക്കേറ്റ മൃഗങ്ങളെ പോലും ചികിത്സിക്കാതെ വില്പനയ്ക്ക് വെച്ചതായും കണ്ടെത്തി. പല പെറ്റ് ഷോപ്പുകളും മുലകുടി മാറ്റാത്ത നായ്ക്കുട്ടികളെ വിൽപനയ്ക്കായി പ്രദർശിപ്പിച്ചതയും, മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്നും കണ്ടെത്തിയട്ടുണ്ട്. ഏതാനും പെറ്റ് ഷോപ്പുകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുമ്പോൾ,

മൃഗങ്ങളോടുള്ള ക്രൂരത തടയൽ (പിസിഎ) നിയമം, ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങൾ 2017, പെറ്റ് ഷോപ്പ് നിയമങ്ങൾ 2018 എന്നിവ പെറ്റ് ഷോപ്പുകൾ പാലിക്കണമെന്ന് ചവാൻ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ നിയമങ്ങൾ ലംഘിക്കുന്ന പെറ്റ് ഷോപ്പുകളെ 82771 00200 എന്ന നമ്പറിൽ വിളിക്കണമെന്നും മന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. പെറ്റ് ഷോപ്പുകൾ സന്ദർശിക്കുന്ന പൗരന്മാർ ലൈസൻസ് പരിശോധിക്കണം. പൗരന്മാർ രജിസ്റ്റർ ചെയ്ത കടകളിൽ മാത്രമേ ഇടപാട് നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us