കാന്താര ആമസോൺ പ്രൈമിൽ , 150 കോടിയുടെ ഡീൽ

ബെംഗളൂരു: ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര.

ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്‍റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറ‍ഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന റിഷഭ് ഷെട്ടിക്ക് രജനീകാന്ത് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉടനീളം നിറയെ ആരാധകരാണ്.

കെജിഎഫിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ചിത്രം നിര്‍മ്മിക്കുമ്പോള്‍ കെജിഎഫിനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും കാന്താര എന്ന് ഒരിയ്ക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തന്‍റെ ഗ്രാമത്തെ നശിപ്പിക്കാന്‍ എത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്ന ശിവയുടെ കഥയാണ് കാന്താര പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
[masterslider id="10"]

Related posts