ഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം 

ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ല
  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us