മാലിന്യം നിക്ഷേപിച്ചാൽ പിഴ ഈടാക്കുമെന്ന് അറിയിപ്പ്; വകവെക്കാതെ ജനങ്ങൾ

ബെംഗളൂരു : മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സുൽത്താൻപാളയ ബി.എം.ടി.സി. ബസ്‌സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ. പ്രദേശത്തുള്ളവർതന്നെയാണ് ഇവിടെ മാലിന്യംതള്ളുന്നത്. മാലിന്യം നിക്ഷേപിച്ചാൽ പിഴ ഈടാക്കുമെന്ന് അറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല.

പുലർച്ചെ അഞ്ചരയ്ക്കും രാത്രി പത്തരയ്ക്കും ഇടയിൽ 187 ബസ് സർവീസുകൾ നടത്തുന്ന സ്റ്റാൻഡിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി മാലിന്യം കുന്നുകൂടിക്കിടക്കുന്നത് മൂലം നിരവധിപേർ ആശ്രയിക്കുന്ന ഈ ബസ്‌സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഇവിടെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ നടപടിവേണമെന്നും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പെട്ടി സ്ഥാപിക്കണമെന്നുമാണ് ആവശ്യം. കോർപ്പറേഷന്റെ മാലിന്യശേഖരണവണ്ടി എല്ലാ ദിവസവും വരാത്തതിനാലാണ് മാലിന്യം ബസ്‌സ്റ്റാൻഡിൽ കൊണ്ടുവന്നു തള്ളുന്നത്. ഇതിനെതിരെ സ്ഥലം എം.എൽ.എ.യോട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts