ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ സിംഹകുട്ടി ചത്തു

ബെംഗളൂരു: ജന്മനാ ന്യൂറോളജിക്കൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദിനി എന്ന രണ്ട് വയസ്സുള്ള സിംഹം ശനിയാഴ്ച ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബിബിപി) മരിച്ചു. 2019 മാർച്ച് 3 നാണ് നന്ദിനി ജനിച്ചത്, ജനിച്ച് താമസിയാതെ ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയിരുന്നു.

സിംഹം അധികനാൾ നിലനിൽക്കില്ലെന്ന് ജനനസമയത്ത് അറിയാമായിരുന്നു. തുടർന്ന് സിംഹക്കുട്ടിയെ പരിപാലിക്കാനും അവൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനും തീരുമാനിച്ചു എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഹത്തിന് നടക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും ചിലപ്പോഴൊക്കെ ശരീരത്തിന്റെ അടിസ്ഥാന ചലനങ്ങളിൽ പോലും ബുദ്ധിമുട്ടിയിരുന്നതായി ദേഹം പറഞ്ഞു. ഒന്നര വർഷമായി സിംഹകുട്ടി നിരന്തര ചികിത്സയിലായിരുന്നു. അവൾക്ക് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts