ബെംഗളൂരു: ബെംഗളുരുവിലേക്ക് വരുകയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്ന്
പശ്ചിമ ബംഗാളിലെ സീൽദാ ജില്ലയിൽ നിന്നുള്ള പ്രിയങ്ക ചക്രവർത്തിയാണ് ഞായറാഴ്ച രാത്രി ഇൻഡിഗോ വിമാനം നമ്പർ 6E 716 ന്റെ ശുചിമുറിയിൽ നിന്ന് പുകവലിച്ചത്. രാത്രി 9.50ന് കൊൽക്കത്തയിൽ നിന്ന് പറന്നുയർന്ന വിമാനം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞ് ബെംഗളൂരുവിൽ ഇറക്കി.
ശുചിമുറിയിൽ നിന്ന് പ്രിയങ്ക പുകവലിക്കുന്നുണ്ടെന്ന് സംശയം തോന്നിയ വിമാന ജീവനക്കാർ യുവതിയോട് വാതിൽ തുറക്കാൻ നിർബന്ധിച്ചു. ചവറ്റുകുട്ടയിൽ നിന്നാണ് സിഗരറ്റ് കണ്ടെത്തിയത്.
വിമാനം ഇറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് അർദ്ധരാത്രിയോടടുത്തായിരുന്നു സംഭവം. വിമാനം ഇറങ്ങിയ ഉടൻ ജീവനക്കാർ പ്രിയങ്കയെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി.
BIAL -ലെ ഇന്റർഗ്ലോബ് ഏവിയേഷനിലെ സുരക്ഷാ അസിസ്റ്റന്റ് മാനേജർ ശങ്കർ കെ പിന്നീട് അവർക്കെതിരെ പോലീസിൽ പരാതി നൽകി. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി ചെയ്തതിനാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.