വോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച്‌ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന്  വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…

Read More

റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവർ അസഭ്യം പറയുന്നതിന്റെയും ആക്രമിക്കുന്നതിന്റയും വീഡിയോ വൈറൽ

ബെംഗളൂരു: റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമം നടത്തിയതിന്റെ വീഡിയോ പുറത്ത്, തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ്. ബെംഗളുരുവില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള റാപ്പിഡോ ഡ്രൈവറെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുന്നതിന്റെയും, ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് അത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും പോലീസിനെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇന്ദിരാനഗറിലെ പോലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. കര്‍ശനവും ആവശ്യമായ നടപടിയും സ്വീകരിക്കുമെന്നും…

Read More

നാണം മറക്കാൻ ഒരു വർത്തമാന പത്രം മാത്രം!;പ്രശസ്ത നടിയുടെ”ഡേർട്ടി പിക്ചർ”ശ്രദ്ധ നേടുന്നു.

കേരളത്തിൽ വേരുകളുള്ള പ്രശസ്ത ബോളിവുഡ് നായികയാണ് വിദ്യാ ബാലൻ. അവരുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രം ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഡാബൂ രത്നാനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിൽ കയ്യിൽ ഒരു ചായക്കപ്പുമായി ശരീരത്തിൻ്റെ നഗ്നത ഒരു പത്രം കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്. ഈ ചിത്രത്തെ അനുകൂലിച്ചും പ്രതി കൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. View this post on Instagram A post shared by Dabboo Ratnani (@dabbooratnani)

Read More

പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചു കൊന്നു 

ബെംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിൽ തീരദേശ സംരക്ഷണ കേന്ദ്രത്തിൽ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയായ സോഹൻ യാദവിനെ (19) മംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്ന് ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയെ…

Read More

ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളുടെ ബാഗിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കൊച്ചി:കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖില്‍ ഭവനില്‍ കണ്ണന്‍ എന്ന അഖില്‍(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റില്‍ ഭരണിക്കാവ് കിഴക്കതില്‍ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത് . അഖില്‍ ബെംഗളൂരുവിൽ ലോജിസ്റ്റിക്ക് വിദ്യാര്‍ത്ഥിയും അഭിജിത്ത് ബെംഗളൂരുവിൽ രാമയ്യാ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയുമാണ്. ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കൊല്ലം സിറ്റി…

Read More

കുഞ്ഞുങ്ങൾക്കൊപ്പം നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ

മുംബൈ :ഇരട്ടകുഞ്ഞുങ്ങളുമായി വിമാനത്താവളത്തിലെത്തിയ നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നയന്‍സും വിക്കിയും. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നയന്‍താര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്. ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു താരം. മുംബൈയില്‍ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. വളരെ സിംപിൾ ലുക്കിൽ ആണ് താരങ്ങൾ ഇത്തവണയും പ്രത്യക്ഷപ്പെട്ടത്.

Read More

മന്ത്രി കോൺഗ്രസ്സിലേക്ക്, പ്രതിഷേധം അറിയിച്ച് പ്രവർത്തകർ

ബെംഗളൂരു: മണ്ഡ്യ കെ.ആർ.പേട്ടിലെ ബി.ജെ.പി എം.എൽ.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് സൂചനയെ തുടർന്ന് പ്രവർത്തകരിൽ കനത്ത പ്രതിഷേധം. കെ.സി. നാരായണ ഗൗഡയെ ചേർക്കുന്നതിന് മണ്ഡ്യയിൽ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും ബഹളവും നടന്നു. ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോർഡുകളും ബാനറുകളും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്നാൽ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ്…

Read More

സൗത്ത് ബെംഗളൂരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റര്‍, നാലോളം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇവയെക്കുറിച്ച് എംപി തേജസ്വി സൂര്യ യുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

Read More

ബന്ദിപ്പൂർ, നാഗർഹോളെ വനങ്ങളിൽ നിന്നും 350 കഴുകൻമാരെ കണ്ടെത്തി 

ബെംഗളൂരു: രണ്ടു ദിവസമായി നടത്തിയ സര്‍വേയില്‍ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് നാല് ഇനത്തില്‍പെട്ട 350 ഓളം കഴുകന്മാരെ കണ്ടെത്തിയതായി റിപ്പോർട്ട്‌. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി സഹകരിച്ച്‌ കര്‍ണാടക വനം വകുപ്പാണ് സര്‍വേ നടത്തിയത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലക്കു പുറമെ, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, നീലഗിരി, വയനാട് , നീലഗിരി ബയോസ്പിയര്‍ റിസര്‍വ് എന്നിവിടങ്ങളിലും കഴുകന്മാരുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തി. കര്‍ണാടക, തമിഴ്നാട്,…

Read More

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വേണ്ട; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004ലെ അനുഭവം ആവര്‍ത്തിക്കരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി ഉന്നതതല യോഗത്തിലാണ് മോദിയുടെ മുന്നറിയിപ്പ് 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനുശേഷമുണ്ടായ തിരിച്ചടി ആവര്‍ത്തിക്കപ്പെടരുത്. പ്രചാരണവും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെ പോയതോടെയാണ് എന്‍.ഡി.എ.ക്ക് അന്ന് ഭരണത്തുടര്‍ച്ച ലഭിക്കാതെപോയത്. താഴെത്തട്ടിലെ ജനങ്ങളുമായി പ്രവര്‍ത്തകരും നേതാക്കളും അടുത്ത ബന്ധം പുലര്‍ത്തണമെന്നും മോദി നിര്‍ദേശിച്ചു. പ്രവര്‍ത്തകരും നേതാക്കളും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍…

Read More
Click Here to Follow Us