പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചു കൊന്നു 

ബെംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു.

ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിൽ തീരദേശ സംരക്ഷണ കേന്ദ്രത്തിൽ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയായ സോഹൻ യാദവിനെ (19) മംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്ന് ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts