വോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച്‌ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന്  വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…

Read More

ഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്‌സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…

Read More

കര്‍ണാടകയില്‍ യുവ വോട്ടര്‍മാരുടെ എണ്ണം ഉയരുന്നു

election voters

ബെംഗളൂരു: ബുധനാഴ്ച പ്രസിദ്ധീകരിച്ച സംയോജിത വോട്ടര്‍ പട്ടിക-2023 പ്രകാരം, സംസ്ഥാനത്തെ യുവ വോട്ടര്‍മാരുടെ എണ്ണം (18-19 വയസ്സ്) 6,97,784 ആയി ഉയര്‍ന്നു, 2022ലെ കണക്കുകള്‍ പ്രകാരം 4,01,924-നെ അപേക്ഷിച്ച് 2,95,860-പേരുടെ വര്‍ദ്ധനവ് ആണ് ഉണ്ടായിട്ട് ഉളളത്. 17 വയസ്സ് കഴിഞ്ഞവര്‍ക്ക് എന്റോള്‍ ചെയ്യുന്നതിനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാമെന്ന് വോട്ടര്‍പട്ടിക പ്രകാശനം ചെയ്തുകൊണ്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ മീണ പറഞ്ഞു. എന്റോള്‍മെന്റിന് ഒരു വര്‍ഷത്തില്‍ നാല് യോഗ്യതാ തീയതികളുണ്ട് – ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1. ഏതെങ്കിലും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് 2022: അഞ്ച് സംസ്ഥാനങ്ങളുടെ വിധി ഇന്ന് പ്രഖ്യാപിക്കും

ഫെബ്രുവരി 10 ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന പോളിംഗ് സെഷനുമായി അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. വോട്ടെണ്ണൽ അൽപ്പസമയത്തിനകം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കി. പ്രാഥമികമായി ബിജെപിയും കോൺഗ്രസും തമ്മിൽ പല മേഖലകളിലും നടന്ന മത്സരം ഇപ്പോൾ എഎപിയുടെയും ടിഎംസിയുടെയും പ്രവേശനവുമായി ബഹുമുഖമാണ്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെതിരെ അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നിർണായക പരീക്ഷണം. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങളെ പ്രതിപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. എക്‌സിറ്റ് പോളുകളുടെ ഒരു…

Read More
Click Here to Follow Us