അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വേണ്ട; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004ലെ അനുഭവം ആവര്‍ത്തിക്കരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി ഉന്നതതല യോഗത്തിലാണ് മോദിയുടെ മുന്നറിയിപ്പ്

2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനുശേഷമുണ്ടായ തിരിച്ചടി ആവര്‍ത്തിക്കപ്പെടരുത്. പ്രചാരണവും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെ പോയതോടെയാണ് എന്‍.ഡി.എ.ക്ക് അന്ന് ഭരണത്തുടര്‍ച്ച ലഭിക്കാതെപോയത്. താഴെത്തട്ടിലെ ജനങ്ങളുമായി പ്രവര്‍ത്തകരും നേതാക്കളും അടുത്ത ബന്ധം പുലര്‍ത്തണമെന്നും മോദി നിര്‍ദേശിച്ചു. പ്രവര്‍ത്തകരും നേതാക്കളും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണം.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ വികാരമുണ്ടെങ്കില്‍ അത് അനുകൂല വികാരമാക്കി മാറ്റണം. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അമിതമായ ആത്മവിശ്വാസമുണ്ടാകരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേതൃഘടനയില്‍ സംഘടനാപരമായ ഇടപെടലുകളും അഴിച്ചുപണികളും ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കണമെന്നും മോദി നിര്‍ദേശിച്ചു. യോഗത്തില്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts